ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദീർഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ പിന്നീട് ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group