- സഫ മോൾ എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കാണാതായത്. ബോട്ട് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കൂര്യക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിലുള്ളത്.
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്കും ബോട്ടിനുമായി തിരച്ചിൽ ഊർജിതം. ഇന്നലെയാണ് ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് പറഞ്ഞ് സഹായത്തിനായി മറ്റു ബോട്ടുകാരെ വിളിച്ചത്. വിവരം ലഭിച്ച ഉടനെ ഇവരെ തേടി മത്സ്യത്തൊഴിലാളികൾ പോയെങ്കിലും ബോട്ട് ഇതുവരേയും കണ്ടെത്താനായില്ല.
സഫ മോൾ എന്ന ഫൈബർ വള്ളവും അതിലുള്ളവരെയുമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കാണാതായത്. ബോട്ട് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കൂര്യക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിലുള്ളത്.
കഴിഞ്ഞ 17-നാണ് ഇവർ കടലിൽ പോയത്. വയർലസ് സന്ദേശം കിട്ടിയ സ്ഥലം കേന്ദ്രീകരിച്ച് തീരദേശ പോലീസും മത്സ്യ തൊഴിലാളികളും ചേർന്ന് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.