ഖമീസ് മുഷൈത്ത്: സൗദിയുടെയും ഇന്ത്യയുടെയും വികസന കുതിപ്പിന് പ്രവാസി മലയാളികൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയോം, ലൈൻ പദ്ധതികൾ ഉൾപ്പടെ ലോകരാജ്യങ്ങൾ അത്ഭുതത്തോടെ നിരീക്ഷിക്കുന്ന വൈവിധ്യമാർന്ന വികസന പ്രവർത്തനങ്ങളാണ് സൗദി അറേബ്യയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സമഗ്ര പുരോഗതിക്ക് പ്രവാസികൾ നൽകിയ സംഭാവന നിസ്തുലമാണ്. എന്നാൽ നിലവിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളിൽനിന്ന് മറുനാടൻ മലയാളികൾക്ക് അർഹമായ പരിഗണ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് വിത്ത് മുനവ്വറലി ശിഹാബ് തങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ബഷീർ മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ ജലീൽ കാവനൂർ ഉദ്ഘാടനം ചെയ്തു. ജിസാൻ സെൻടൽ കമ്മിറ്റി പ്രസിഡൻ്റ് ഷംസു പൂക്കോട്ടൂർ, സെൻട്രൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, ഒ.ഐ.സി.സി സെക്രട്ടറി പ്രകാശൻ നാദാപുരം, മന്തി അൽബിലാദ് ചെയർമാൻ റഹൂഫ് ഇരിങ്ങല്ലൂർ, മൈകെയർ ക്ലിനിക് എം.ഡി അനൂപ് റാവുത്തർ, ഉണ്ണീൻ കാശ്മീർ, മുഹമ്മദ് കുട്ടി കുനിയിൽ (മന്തി അൽ ജസീറ റിജാൽ അൽമ), മുഹമ്മദലി ചെന്ദ്രാപ്പിന്നി (കെ.ഐ.ജി), സാദിഖ് ഫൈസി (എസ്.ഐ.സി) മഹ്മൂദ് സഖാഫി (ഐ.സി.എഫ്), എന്നിവർ ആശംസ നേർന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സലിം പന്താരങ്ങാടി സ്വാഗതവും അലി. സി പൊന്നാനി നന്ദിയും പറഞ്ഞു.