- സ്വന്തം പാർട്ടിയിലെ നേതാക്കൾ പലപ്പോഴും ആർ എസ് എസ് ഭാഷയിൽ കൊലവിളി നടത്തിയപ്പോൾ ഈ മുഖ്യമന്ത്രി എവിടെയായിരുന്നു? പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള പിണറായി വിജയന്റെ പരാമർശം അങ്ങേയറ്റം വില കുറഞ്ഞതും പദവിക്ക് നിരക്കാത്തതുമാണെന്നും സമസ്തയുടെ വിദ്യാർത്ഥി വിഭാഗം വ്യക്തമാക്കി.
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് രംഗത്ത്. മുഖ്യമന്ത്രിയുടെ പരാമർശം അങ്ങേയറ്റം വില കുറഞ്ഞതും പദവിക്ക് നിരക്കാത്തതുമാണെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
സി.പി.എമ്മിലെ നേതാക്കൾ പലപ്പോഴും ആർ എസ് എസ് ഭാഷയിൽ കൊലവിളി നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാറി മാറി ഉപയോഗിച്ച കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് വിമർശിക്കാൻ അവകാശമില്ലെന്നും സംഘടന വ്യക്തമാക്കി.


‘സ്വന്തം പാർട്ടിയിലെ നേതാക്കൾ പലപ്പോഴും ആർ എസ് എസ് ഭാഷയിൽ കൊലവിളി നടത്തിയപ്പോൾ ഈ മുഖ്യമന്ത്രി എവിടെയായിരുന്നു? ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാറി മാറി ഉപയോഗിച്ച കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് വിമർശിക്കാൻ അവകാശമില്ല. ആ പ്രസ്ഥാനത്തിന്റെ അപകടകരമായ ആശയം പതിറ്റാണ്ടുകൾക്ക് മുമ്പ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരിച്ചറിഞ്ഞതും സമൂഹത്തോട് പറഞ്ഞതുമാണ്. അത് ഇപ്പോൾ എല്ലാവരും അംഗികരിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും സംഘടന വ്യക്തമാക്കി.
യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, അൻവർ മുഹിയുദ്ദീൻ ഹുദവി തൃശൂർ, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റർ വാണിമേൽ, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, അനീസ് ഫൈസി മാവണ്ടിയൂർ, റിയാസ് റഹ്മാനി മംഗലാപുരം, ഇസ്മയിൽ യമാനി പുത്തൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈർ അസ്ഹരി പള്ളങ്കോട്, സുറൂർ പാപ്പിനിശ്ശേരി, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റർ ആട്ടീരി, അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ശമീർ ഫൈസി കോട്ടോപ്പാടം, അസ്‌ലം ഫൈസി ബംഗ്ലുരു, ജനറൽ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ്, വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം ചർച്ചയിൽ പങ്കെടുത്തു.









