മെക്സിക്കോ സിറ്റി: 73-ാമത് മിസ് യൂണിവേഴ്സ് 2024 സൗന്ദര്യമത്സരത്തില്‍ കിരീടം സ്വന്തമാക്കി ഡെന്മാര്‍ക്കില്‍ നിന്നുള്ള വിക്ടോറിയ കെയര്‍. നിക്കരാഗ്വയിലെ ഷെയ്ന്നിസ് പലാസിയോസ് വിക്ടോറിയയ്ക്ക് കിരീടമണിയിച്ചു. വെനസ്വേല, മെക്സിക്കോ, നൈജീരിയ, തായ്ലന്‍ഡ് എന്നിവരെ റണ്ണേഴ്സ് അപ്പായി പ്രഖ്യാപിച്ചു.ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ച മത്സരമായിരുന്നു 73-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരം. 125 എന്‍ട്രികളാണ് ലഭിച്ചത്.
2018 ല്‍ 94 എന്‍ട്രികളാണ് ലഭിച്ചിരുന്നത്. മെക്സിക്കോയില്‍ നടന്ന മത്സരത്തില്‍ മെക്സിക്കോ, നൈജീരിയ, തായ്ലന്‍ഡ്, വെനസ്വേല, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ ഫൈനലിലേക്ക് എത്തി. ഗൗണ്‍ റൗണ്ട് അവസാനിച്ചപ്പോള്‍ ഡെന്മാര്‍ക്കിന്റെ വിക്ടോറിയ ക്ജര്‍ തെയില്‍വിഗ്, മെക്സിക്കോയുടെ മരിയ ഫെര്‍ണാണ്ട ബെല്‍ട്രാന്‍, നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന, തായ്ലന്‍ഡിന്റെ സുചത ചുവാങ്സ്രി, വെനസ്വേലയുടെ ഇലിയാന മാര്‍ക്വേസ് എന്നിവര്‍ ആദ്യ അഞ്ച് മത്സരാര്‍ത്ഥികളായി സ്ഥാനം പിടിച്ചു.
മിസ് യൂണിവേഴ്‌സ് 2024 ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വിക്ടോറിയ കെയര്‍ തെയില്‍വിഗ്, ഒന്നാം റണ്ണര്‍ അപ്പ് – നൈജീരിയയില്‍ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന, രണ്ടാം റണ്ണര്‍-അപ്പ് – മെക്സിക്കോയില്‍ നിന്നുള്ള മരിയ ഫെര്‍ണാണ്ട ബെല്‍ട്രാന്‍, മൂന്നാം റണ്ണര്‍ അപ്പ് തായ്ലന്‍ഡില്‍ നിന്നുള്ള സുചത ചുങ്ശ്രീയും നാലാം റണ്ണര്‍ അപ്പായി ഇലിയാന മാര്‍ക്വേസ് എന്നിവരെയും തിരഞ്ഞെടുത്തു.