ഫിഫാ ക്ലബ്ബ് ലോകകപ്പ് 2025ന്റെ ഷെഡ്യൂള്‍ നറുക്കെടുപ്പ് തിയ്യതി പുറത്ത് വിട്ട് ഫിഫ. ഡിസംബര്‍ അഞ്ചിനാണ് നറുക്കെടുപ്പ്. അമേരിക്കയിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുക.നറുക്കെടുപ്പ് തിയ്യതി പുറത്ത് വിടുന്ന ചടങ്ങില്‍ ലോകകപ്പ് അനാവരണം ചെയ്തു. എഎഫ്‌സി, സിഎഎഫ്, കോണ്‍കാഫ്, കാനിബോള്‍, ഒഎഫ്‌സി,യുവേഫാ റീജിയന്‍ എന്നിവിടങ്ങളില്‍ നിന്നായി 32 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.ജൂണ്‍ 15 മുതല്‍ ജൂലായ് 13 വരെയാണ് ടൂര്‍ണ്ണമെന്റ്.
ആഡംബര ജ്വല്ലറിയായ ടിഫാനി ആന്‍ഡ് കമ്പനിയുമായി സഹകരിച്ച് ഫിഫ രൂപകല്‍പ്പന ചെയ്തതാണ് ട്രോഫി. ന്യൂജേഴ്സിയിലെ ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിലെ ചാംപ്യന്‍മാര്‍ക്ക് ട്രോഫി ലഭിക്കും. ടൂര്‍ണമെന്റിന്റെ പരിണാമത്തിന്റെ പ്രതിഫലനമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പുതിയ ട്രോഫിയെ വിശേഷിപ്പിച്ചു.
‘160 വര്‍ഷത്തെ പാരമ്പര്യമുള്ള ടിഫാനി ആന്‍ഡ് കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പ് ട്രോഫികളില്‍ ചിലത് രൂപപ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റിക് നേട്ടത്തിന്റെ ലോകത്തിലെ ഏറ്റവും ആദരണീയമായ ചിഹ്നങ്ങള്‍ സൃഷ്ടിക്കുന്ന ഞങ്ങളുടെ പാരമ്പര്യത്തിലെ അടുത്ത അധ്യായമാണ് ഫിഫ ക്ലബ് ലോകകപ്പ് ട്രോഫിയെന്ന് ടിഫാനി ആന്‍ഡ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ ആന്റണി ലെഡ്രു പറഞ്ഞു.
This full list of the 32 participating teams are as follows:
AFRICA (CAF)
Wydad (Morocco)
Al Ahly (Egypt)
Mamelodi Sundowns (South Africa)
Esperance Tunis (Tunisia)
ASIA (AFC)
Al Hilal (Saudi Arabia)
Urawa Red Diamonds (Japan)
Al-Ain (United Arab Emirates)
Ulsan HD FC (South Korea)
EUROPE (UEFA)
Chelsea (England)
Real Madrid (Spain)
Manchester City (England)
Bayern Munich (Germany)
Paris Saint-Germain (France)
Inter Milan (Italy)
Porto (Portugal)
Benfica (Portugal)
Borussia Dortmund (Germany)
Juventus (Italy)
Atletico Madrid (Spain)
FC Salzburg (Austria)
NORTH AND CENTRAL AMERICA, CARIBBEAN (CONCACAF)
Monterrey (Mexico)
Seattle Sounders (USA)
Club Leon (Mexico)
Pachuca (Mexico)
Inter Miami (USA)
OCEANIA (OFC)
Auckland City (New Zealand)
SOUTH AMERICA (CONMEBOL)
Palmeiras (Brazil)
Flamengo (Brazil)
Fluminense (Brazil)
River Plate (Argentina)
Boca Juniors (Argentina)
*Winner of the Libertadores Cup