- ഒരു കേന്ദ്രമന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞത്. എവിടെച്ചെന്നാലും ‘കലക്ക്’ ആണിപ്പോൾ വിഷയം. പാലക്കാട്ട് പെട്ടി വെച്ച് കലക്ക്, മുനമ്പത്ത് വഖഫ് വെച്ച് കലക്ക്, വടകരയിൽ കാഫിർ വെച്ച് കലക്ക്, തൃശൂരിൽ പൂരം കലക്കൽ, ഇനി വയനാട്ടിൽ വല്ല കലക്കിനും വഴിയുണ്ടോ എന്നാണിവരുടെ ഗവേഷണം. ഈ നേരം കൊണ്ട് ഇവർക്ക് വയനാട് ദുരന്തത്തിലെ ഇരകൾക്ക് വല്ലതും കൊടുക്കാൻ മുൻകൈ എടുത്ത് കൂടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
കോഴിക്കോട്: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറിയും കേരളത്തിലെ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി.
ഒരു കേന്ദ്രമന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞത്. തമ്മിൽ തല്ലിക്കാനുള്ള ബി.ജെ.പി നീക്കം കേരളത്തിൽ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എവിടെച്ചെന്നാലും ‘കലക്ക്’ ആണിപ്പോൾ. പാലക്കാട്ട് പെട്ടി വെച്ച് കലക്ക്, മുനമ്പത്ത് വഖഫ് വെച്ച് കലക്ക്, വടകരയിൽ കാഫിർ വെച്ച് കലക്ക്, തൃശൂരിൽ പൂരം കലക്ക്, ഇനി വയനാട്ടിൽ വല്ല കലക്കിനും വഴിയുണ്ടോ എന്നാണിവർ ഗവേഷണം നടത്തുന്നത്. ഈ നേരം കൊണ്ട് ഇവർക്ക് വയനാട് ദുരന്തത്തിലെ ഇരകൾക്ക് വല്ലതും കൊടുക്കാൻ മുൻകൈ എടുത്ത് കൂടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സർക്കാർ സഹകരിച്ചാൽ മുസ്‌ലിം ലീഗ് മുൻകൈ എടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കേന്ദ്രമന്ത്രി വയനാട്ടിൽ വന്നാൽ ദുരിത ബാധിതർക്ക് എന്തെങ്കിലും കൊടുക്കാനാണ് മുൻകൈയ്യെടുക്കേണ്ടത്. അതെക്കുറിച്ച് ഒന്നും പറയാതെ ഇത്തരം വിഭാഗീയ വർത്തമാനമല്ല സുരേഷ് ഗോപി പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.