കറാച്ചി: 2025 ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലോ ഷാര്‍ജയിലോ നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. നിലവില്‍ ആതിഥേയര്‍ പാകിസ്താനാണ്. എന്നാല്‍ പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയക്കില്ലെന്ന് അറിയിച്ചിരുന്നു.
ബദല്‍ വേദി അനുവദനീയമല്ലെന്ന് പാകിസ്താനും അറിയിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം പാകിസ്താന്‍ മാറ്റുകയായിരുന്നു. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലോ ഷാര്‍ജയിലോ നടത്താമെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്. നവംബര്‍ 11നാണ് ഐസിസി ചാംപ്യന്‍സ് ലീഗ് ഷെഡ്യൂളുകള്‍ പുറത്ത് വിടുക. നിലവില്‍ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാംപ്യന്‍സ് ട്രോഫിയുടെ വേദികള്‍.
2023 ഏഷ്യാകപ്പിലും സമാന ഹൈബ്രിഡ് മോഡലിലാണ് ഇന്ത്യ കളിച്ചത്. അന്ന് ആതിഥേയരായ പാകിസ്താനില്‍ ഇന്ത്യ കളിച്ചിരുന്നില്ല. പകരം ഇന്ത്യയുടെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു.