കണ്ണൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് മരിച്ചത്. മകൾ നൈസയുടെ വിവാഹ ചടങ്ങുകൾ കുഞ്ഞിപ്പള്ളി വി.കെ ഹൗസിൽ തുടങ്ങിയപ്പോഴാണ് സംഭവം.
ഇന്ന് പകൽ 12 മണിയോടെയാണ് കുഴഞ്ഞുവീണത്. ഉടനെ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലിന്റെ സഹോദരൻ നീലോത്ത് മൂസ്സക്കുട്ടി നിക്കാഹ് നടത്തിക്കൊടുത്ത ശേഷം മരണവിവരം പരസ്യമാക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group