ബ്യൂണസ് ഐറിസ്: 2026 ലോകകപ്പിലെ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിനെ കോച്ച് സ്‌കലോണി പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ ടീമിനെ നയിക്കും.എംഎല്‍എസ്സില്‍ ഇന്റര്‍മയാമിയുടെ പ്ലേ ഓഫ് മല്‍സരങ്ങള്‍ നടക്കുന്ന സമയമാണ് അര്‍ജന്റീനയുടെയും മല്‍സരങ്ങള്‍.എന്നാല്‍ മെസ്സി ടീമിനൊപ്പം ചേരുമെന്ന് കോച്ച് അറിയിക്കുകയായിരുന്നു.
നവംബര്‍ 14ന് പരാഗ്വെയ്‌ക്കെതിരേയും 19ന് പെറുവിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍. 28 അംഗ ടീമിനെയാണ് കോച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ പുറത്തായിരുന്ന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സും, അല്‍സാണ്ട്രോ ഗര്‍ണാഷോയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. റിവര്‍പ്ലേറ്റ് താരം മാര്‍ക്കോസ് അക്വന, എഎസ് റോമാ താരം പൗളോ ഡിബാല, മാര്‍സിലെ താരം വാലന്റിന്‍ കാര്‍ബോണി എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല.
അര്‍ജന്റീനാ ടീം
Goalkeepers: Emiliano Martínez (Aston Villa, England), Gerónimo Rulli (Olympique Marseille, France), Walter Benítez (PSV Eindhoven, Netherlands). Defenders: Gonzalo Montiel (, Spain), Nahuel Molina (Atlético de Madrid), Cristian Romero (Tottenham Hotspur, England), Leonardo Balerdi (Olympique Marseille), Germán Pezzella (River Plate), Nicolás Otamendi (Benfica, Portugal), Lisandro Martínez (Manchester United, England), Nicolás Tagliafico (Lyon, France), Nehuén Pérez (Porto, Portugal). Midfielders: Leandro Paredes (Roma, Italy), Exequiel Palacios (Bayer Leverkusen, Germany), Rodrigo De Paul (Atlético de Madrid), Giovani Lo Celso (Betis, Spain), Alexis Mac Allister (Liverpool, England), Enzo Fernández (Chelsea, England), Thiago Almada (Botafogo, Brazil), Enzo Barrenechea (Valencia, Spain), Facundo Buonanotte (Leicester, England), Nicolás Paz (Como, Italy). Forwards: Lionel Messi (Inter Miami, USA), Alejandro Garnacho (Manchester United), Julián Álvarez (Atlético de Madrid), Lautaro Martínez (Inter Milan, Italy), Nicolás González (Juventus, Italy), Valentín Castellanos (Lazio, Italy).