കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് സെമി ഉറപ്പിച്ചത്.ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കാലിക്കറ്റിന്റെ ജയം. ഓസെയ് റിച്ചാര്‍ഡ്, ജോണ്‍ കെന്നഡി, മുഹമ്മദ് റിയാസ് എന്നിവരാണ് കാലിക്കറ്റിനായി വലകുലിക്കിയത്. 10 മല്‍സരത്തില്‍ നിന്ന് കാലിക്കറ്റിന് 19 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 16 പോയിന്റാണുള്ളത്. കണ്ണൂരിന്റെ ഏക ഗോള്‍ ഗ്രാന്‍ഡെയുടെ വകയാണ്. മല്‍സരത്തില്‍ ആദ്യം ലീഡെടുത്തതും കണ്ണൂരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group