സിഡ്നി: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് മാത്യു വെയ്ഡ് വിരാമം കുറിക്കുന്നത്. ഓസിസിനായി 97 ഏകദിന മല്‍സരങ്ങളും 92 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലാണ് താരം അവസാനമായി ഓസിസിനൊപ്പം കളിച്ചത്. 2021ല്‍ ഓസിസ് ട്വന്റി-20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. പാകിസ്താനെതിരേ ഉടന്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ട്വന്റി-20 പരമ്പരയിലെ കോച്ചിങ് സ്റ്റാഫായി താരം ചുമതലയേറ്റു. താരം ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group