- സി.പി.എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്ന് ഡോ. സരിൻ
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ്, രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയ പാർട്ടി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കോൺഗ്രസിനെതിരെയും തന്റെ രണ്ടാം വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് കോൺഗ്രസിന്റെ പുറത്താക്കൽ നടപടി.
കോൺഗ്രസിലെ ഇടതുപക്ഷമായിരുന്നു താനെങ്കിലും ഇനി യഥാർത്ഥ ഇടതുപക്ഷമാകാനായിരിക്കും ശ്രമമെന്ന് സരിൻ പ്രതികരിച്ചു. സി.പി.എം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബി.ജെ.പിയും പി.വി അൻവറും ബന്ധപ്പെട്ട് കൂടെയുണ്ടാകണം എന്ന് പറഞ്ഞു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. സി.പി.എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ വ്യക്തമാക്കി.