റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓണം ആഘോഷിച്ചു. ‘മഹര്‍ജാന്‍ മലയാളം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടേറി പ്രവാസത്തിലാകുമ്പോഴും ഓണമോര്‍മ്മ ഒപ്പമുണ്ടാകും. അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് ക്രിസ്തുമസ് എത്തിയാലും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഓണം പ്രവാസ ലോകത്ത് ആഘോഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ടിഎം അഹമദ് കോയ, നവാസ് റഷീദ്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിച്ച കേരളീയം നൃത്താവിഷ്‌കാരം, ജലീല്‍ കൊച്ചിന്‍, അല്‍താഫ് കാലിക്കറ്റ്, ലെനറ്റ് സക്കറിയ എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ മെഡല്‍ നേടിയ ഖദീജ നിസ, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ട ഷഹനാസ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്ക് റിംഫിന്റെ ആദരം നല്‍കി. മീഡിയാ ഫോറം മുന്‍ ഭാരവാഹികളെയും പരിപാടിയില്‍ ആദരിച്ചു. ഷഫീഖ് കിനാലൂര്‍, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷാ റഹ്മാന്‍ എന്നിവരെ പ്രശംസാപത്രം സമ്മാനിച്ചാണ് ആദരിച്ചത്.
ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരുമായി സഹകരിച്ച് മീഡിയാ ഫോറം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിട്ടുളളത്. എക്‌സ്‌പെര്‍ടൈസ് കോണ്‍ട്രക്ടിംഗ് കമ്പനി, സിറ്റി ഫഌര്‍, ബിപിഎല്‍ കാര്‍ഗോ, സോന ജൂവലറി, കൊളംബസ് കിച്ചന്‍ എക്യുപ്‌മെന്റ്, ആര്‍ടെക് കോണ്‍ട്രാക്ടിംഗ്, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എംകെ ഫുഡ്‌സ്, ന്യൂ ക്രസന്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഓര്‍ബിറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്‌സ്, കെയ്‌റോസ് ഡിജിറ്റല്‍, ഹൈ എക്‌സ്പീരിയന്‍സ് ട്രേഡിംഗ് കമ്പനി, പര്‍കീസ് സ്വീറ്റ്‌സ്, ടാര്‍ഗറ്റ് ഗ്‌ളോബല്‍ അക്കാദമി, അല്‍ മാസ് റസ്‌റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ക്കുളള പ്രശംസാ പത്രവും സമ്മാനിച്ചു.
ഷംനാദ് കരുനാഗപ്പളളി സ്വാഗതവും നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് നാദിര്‍ഷാ റഹ്മാന്‍, സുലൈമാന്‍ ഊരകം, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, മുജീബ് ചങ്ങരംകുളം, കനകലാല്‍, ഹാരിസ് ചോല, ഷിബു ഉസ്മാന്‍, ഷമീര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.