പാരിസ്: ഉത്തേജക മരുന്ന ടെസ്റ്റില്‍ പരാജയപ്പെട്ട് ഫുട്‌ബോളില്‍ നിന്ന് നാല് വര്‍ഷത്തെ വിലക്ക് ലഭിച്ച ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബെയ്ക്കാശ്വാസം. നാല് വര്‍ഷത്തെ വിലക്ക് സ്‌പോര്‍ട്‌സ് തര്‍ക്ക പരിഹാരകോടതി 18 മാസമായി കുറച്ചു. ഇതോടെ താരത്തിന്റെ വിലക്ക് 2025 ജനുവരിയില്‍ അവസാനിക്കും. മാര്‍ച്ച് മാസത്തോടെ പോഗ്‌ബെയ്ക്ക് കളിക്കളത്തില്‍ തിരിച്ചെത്താം. 2023ലാണ് താരം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇറ്റാലിയന്‍ സീരി എയില്‍ ഉഡിനീസിനെതിരായ മല്‍സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് യുവന്റസ് താരം പരാജയപ്പെട്ടത്.
31 കാരനായ പോഗ്ബെ ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവന്റസ് പോഗ്‌ബെയെ പുറത്താക്കിയിരുന്നു. പരിക്കിനെ തുടര്‍ന്ന് 2023 സീസണിലെ മിക്ക മല്‍സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. 2024ല്‍ വിലക്ക് കാരണവും മല്‍സരങ്ങള്‍ നഷ്ടപ്പെട്ടത്. താന്‍ തെറ്റുകാരനല്ലെന്ന് കണ്ടെത്തിയെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും പോഗ്‌ബെ അറിയിച്ചു. ഉത്തേജക മരുന്ന് ഏജന്‍സിയുടെ ഒരു നിയമങ്ങളും താന്‍ തെറ്റിച്ചിരുന്നില്ല. ഡോക്ടര്‍ നല്‍കിയ ന്യൂട്രീഷ്യസ് മരുന്നുകള്‍ മാത്രമാണ് കഴിച്ചതെന്നും താരം വ്യക്തമാക്കി.