Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    എയർ കേരള ;ഓപ്പറേഷൻസ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന പദവികളിൽ വ്യോമയാന വിദഗ്ധരെ നിയമിച്ചു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ04/10/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സി.എസ്. രൺധാവ, ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷൻ്റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരള, ഓപ്പറേഷൻസ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന പദവികളിൽ വ്യോമയാന വിദഗ്ധരെ നിയമിച്ചു. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്‍റായ ക്യാപ്റ്റൻ സി.എസ്. രൺധാവയെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റായും, ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠിനെ സെക്യൂരിറ്റി വൈസ് പ്രസിഡന്‍റായുമാണ് നിയമിച്ചത്. കഴിഞ്ഞ മാസം ഹരീഷ് കുട്ടിയെ എയർ കേരള സിഇഒ ആയി പ്രഖ്യാപിച്ചിരുന്നു.

    48 വർഷത്തെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ സി.എസ്. രൺധാവ ഇന്ത്യൻ എയർഫോഴ്സിന്‍റെ എ-2 ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറാണ്. എയർ ഇന്ത്യയുടെ ജോയിന്‍റ് ജനറൽ മാനേജർ, ഡിജിസിഎയിലെ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ക്യാപ്റ്റൻ രൺധാവ ബോയിങ് 777, എയർബസ് 310 എന്നിവ അടക്കമുള്ള വിമാനങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠ് ഇന്ത്യൻ സേനയിലെ സേവനത്തിന് ശേഷം ഇപ്പോൾ വ്യോമയാന സുരക്ഷാ മേഖലയിലാണ് പ്രവർത്തിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എയർപോർട്ട് സുരക്ഷാ മാനേജ്മെന്‍റ്, ദേശീയ പരിശോധന, ഓഡിറ്റിങ് എന്നിവയിൽ വിദഗ്ധനാണ്. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നൽകുന്ന പ്രഥമ ശ്രേണിയിലെ എവിഎസ്ഇസി – പിഎംസി സർട്ടിഫിക്കേഷൻ നേടിയ ഏക ബിസിഎഎസ് ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.ക്യാപ്റ്റൻ രൺധാവയുടെയും ക്യാപ്റ്റൻ വസിഷ്ഠിന്‍റെയും അനുഭവസമ്പത്തും പ്രതിബദ്ധതയും എയർ കേരളയുടെ സുരക്ഷാ, പ്രവർത്തന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. ഇവരുടെ പങ്കാളിത്തം എയർ കേരളയെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് വൈസ് ചെയർമാൻ അയൂബ് കല്ലട വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Kerala
    Latest News
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version