മലപ്പുറം: പി വി അൻവർ എ എൽ എയ്ക്കെതിരേ കൊലവിളി നടത്തിയ സി പി എമ്മിനെ പരിഹസിച്ച് ലീഗ് നേതാവും മുൻ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്.
അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പാർട്ടിയുടെ രഹസ്യങ്ങൾ
പുറത്തു പറഞ്ഞാൽ..
മുഖ്യമന്ത്രിയുടെ
വഴിവിട്ട പോക്കിനെക്കുറിച്ച്
പത്രക്കാരോടു പറഞ്ഞാൽ സഖാക്കളിൽ നിന്നും മിനിമം നമ്മൾ
പ്രതീക്ഷിക്കേണ്ടത് ഇന്നോവയാണ്.
ഇവിടെ കയ്യും, കാലും വെട്ടും എന്നേ പറഞ്ഞുള്ളൂ എന്നു സമാധാനിക്കാം.
കോൺഗ്രസിനെ കുറ്റം പറഞ്ഞ് കോൺഗ്രസിൽ നിന്നു പോയ
ആളാണ് പി.വി.അൻവർ,
ലീഗ് നേതാക്കളെ കുറ്റം പറഞ്ഞ്
ലീഗിൽ നിന്നും പോയതാണ് കെ.ടി.ജലീൽ…
ഇത്രയും കാലം കോൺഗ്രസിനെയും, ലീഗിനെയും, യു.ഡി.എഫിനെയും വിമർശിച്ചു തന്നെ ഈ നാട്ടിൽ
ഇവർ രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇവർക്കൊന്നും ഒരു തടസ്സവും ആരുമുണ്ടാക്കിയില്ല. ഒരു ലീഗുകാരനോ, കോൺഗ്രസുകാരനോ
കയ്യും കാലും വെട്ടും എന്നു മുദ്രാവാക്യം
വിളിച്ചില്ല. വീട്ടിനു മുമ്പിൽ ബാനറും
വെച്ചില്ല.
ഇപ്പോൾ കണ്ടില്ലേ, മാർക്സിസ്റ്റ് പാർട്ടിയെയോ, നേതാക്കളെയോ വിമർശിച്ചാൽ ഇതാണ് കഥ.
വെട്ടലും, കുത്തലും…!
കിം ജോങ്ങ് ഉനിൻ്റെ
നാട്ടിലെന്ത് സ്വാതന്ത്ര്യം?
എന്ത് ജനാധിപത്യം ?
എന്ത് സോഷ്യലിസം… ?
എല്ലാം മണ്ണാങ്കട്ട!