Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ഇറാനില്‍ നിന്നെത്തിയ രണ്ട് സുഖോയ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍
    • നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    • ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    • സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    • ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘മകളുടെ വാദം കേൾക്കണം’; എം.എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹരജിയിൽ ഇടപെട്ട് ഹൈക്കോടതി. മകളുടെ ഭാഗം കൂടി കേട്ട് അന്തിമ തീരുമാനം എടുക്കുന്നതുവരെ മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന മകൾ ആശ ലോറൻസിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

    കേസ് പരിഗണിച്ചപ്പോൾ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്നുള്ള രേഖകൾ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ, അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്റെ മറുപടി. രണ്ട് മക്കൾ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നല്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മകൾ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കൽ കോളജിൽ സൂക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കൽ കോളജിന് അന്തിമ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

    ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു എം.എം ലോറൻസിന്റെ മരണം. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറാനിരിക്കെയാണ് മകൾ കോടതിയെ സമീപിച്ചത്.

    അതിനിടെ, സംഭവത്തിൽ പാർട്ടിക്ക് നിർബന്ധ ബുദ്ധിയില്ലെന്നും കുടുംബം തീരുമാനമെടുക്കട്ടെയെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    body High court order Medical college MM Lawrence
    Latest News
    ഇറാനില്‍ നിന്നെത്തിയ രണ്ട് സുഖോയ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍
    02/03/2026
    നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    02/03/2026
    ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    02/03/2026
    സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    02/03/2026
    ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version