അബഹ. ഷറഫിയ, ഉമ്മു സറാർ മേഖലകളിലെ കെ.എം.സി.സി പ്രവർത്തകരെ ഉൾപ്പെടുത്തി കെ.എം.സി.സിയുടെ പുതിയ ഏരിയാ കമ്മിറ്റി നിലവിൽ വന്നു. ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുളള പതിനെട്ടാമത് ഏരിയാ കമ്മിറ്റിയാണ് ഷറഫിയ കെ.എം.സി.സി. ഖമീസ് മുഷൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സത്താർ ഒലിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മൂന്നിയൂർ യോഗം ഉദ്ഘാടനം ചെയ്തു.
സമീപഭാവിയിൽ അഞ്ച് ഏരിയാ കമ്മിറ്റികൾ കൂടി രൂപീകരിക്കുന്നതിന് കൂടിയാലോചനകൾ നടന്നുവരികയാണെന്ന് ബഷീർ മൂന്നിയൂർ പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള സേവന പ്രവർത്തനങ്ങളിൽ ഓരോ കെ.എം.സി.സി യൂണിറ്റുകളും സജീവമാകുമെന്നും ബഷീർ മൂന്നിയൂർ പറഞ്ഞു. അബ്ദുറഹ്മാൻ ബാഫഖി മുഖ്യ പ്രഭാഷണം നടത്തി.
പ്രഥമ കമ്മിറ്റിയുടെ ഭാരവാഹികളായി അബ്ദുറഹ്മാൻ ബാഫഖി (രക്ഷാധികാരി) സത്താർ ഒലിപ്പുഴ (ചെയർമാൻ) അനീസ് കുറ്റ്യാടി (പ്രസിഡണ്ട് ) സക്കറിയ കൊട്ടുകാട് (വർക്കിംഗ് പ്രസിഡണ്ട്) ജമീൽ ആക്കോട്, അഹമ്മദ് കുട്ടി മഞ്ചേരി, അബ്ബാസ് അസ്സാഫ്, മൻസൂർ കോഴിക്കോട്, സക്കീർ വേങ്ങര (വൈസ് പ്രസിഡണ്ടുമാർ) സാബിത്ത് അരീക്കോട് (ജനറൽ സെക്രട്ടറി) സവാദ് പന്താരങ്ങാടി (ഓർഗനൈസിംഗ് സെക്രട്ടറി), ഫൈസൽ പൂക്കോട്ടൂർ, നിസാർ ഇൻജാസ്, ആബിദ് വയനാട്, അമീർ വളാഞ്ചേരി, ശിഹാബ് ആനക്കയം, (സെക്രട്ടറിമാർ) സാദിഖ് ഒരുക്കുങ്ങൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ തെതെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാദിഖ് കോഴിക്കോട്, സക്കറിയ കൊട്ടുകാട് എന്നിവർ ആശംസ നേർന്നു. സത്താർ ഒലിപ്പുഴ കമ്മിറ്റിയുടെ ഭാവി പരിപാടികളുടെ രൂപ രേഖ അവതരിപ്പിച്ചു. അനീസ് കുറ്റ്യാടി സ്വാഗതവും സാബിത് അരീക്കോട് നന്ദിയും പറഞ്ഞു.