ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ ലോക ചാംപ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. കോപ്പാ അമേരിക്കാ ചാംപ്യന്‍മാരായ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയത് കൊളംബിയയാണ്. കോപ്പാ അമേരിക്ക ഫൈനലിന്റെ മധുരപ്രതികാരം ജെയിംസ് റൊഡ്രിഗസും കൂട്ടരും തീര്‍ക്കുകയായിരുന്നു. 25ാം മിനിറ്റില്‍ യെര്‍സണ്‍ മൊസക്വീറയും 60ാം മിനിറ്റില്‍ ജെയിംസ് റൊഡ്രിഗസുമാണ് മുന്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികള്‍ക്കായി സ്‌കോര്‍ ചെയ്തത്.
മൊസക്വീറയുടെ ഗോളിന് വഴിയൊരുക്കിയതും മിന്നും ഫോമിലുള്ള റൊഡ്രിഗസ് തന്നെയായിരുന്നു. കോപ്പയിലൂട നീളം മിന്നും ഫോമിലായിരുന്ന കൊളംബിയ ആ ഫോം അര്‍ജന്റീനയ്‌ക്കെതിരേയും തുടരുകയായിരുന്നു. അര്‍ജന്റീനയ്ക്കായി 48ാം മിനിറ്റില്‍ നിക്കോളസ് ഗോണ്‍സലാസ് സ്‌കോര്‍ ചെയ്തിരുന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു റൊഡ്രിഗസിന്റെ വിജയഗോള്‍.
കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നില്‍ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് ഗോള്‍വര കടത്തുന്നതില്‍ മാത്രം പരാജയപ്പെട്ടു.
തോറ്റെങ്കിലും അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.