ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ജയം തുടര്‍ന്ന് അര്‍ജന്റീന. ചിലിക്കെതിരേ ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന ജയിച്ചു. ജയത്തോടെ ഗ്രൂപ്പില്‍ 18 പോയിന്റുമായി വാമോസ് ഒന്നാമത് തുടരുന്നു. മല്‍സരത്തില്‍ പൂര്‍ണ്ണാധിപത്യത്തോടെയാണ് ബ്ലൂസ് ജയം നേടിയത്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ അഭാവം ടീമിനെ ഒരു തരത്തിലും ബാധിച്ചില്ല. മികച്ച ടീം വര്‍ക്കിലൂടെ 48ാം മിനിറ്റില്‍ മാക് അലിസ്റ്ററാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്.
84ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഒരു ലോങ് റേഞ്ച് ഗോള്‍ നേടി ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമില്‍ ഡി ബാലയുടെ വകയായിരുന്നു ടീമിന്റെ മൂന്നാം ഗോള്‍. ഗ്രൂപ്പില്‍ ചിലി ഒമ്പതാം സ്ഥാനത്താണ്. ഉറുഗ്വെയാണ് രണ്ടാം സ്ഥാനത്ത്. കൊളംബിയ മൂന്നാം വെനിസ്വേല നാലും സ്ഥാനത്ത് നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള ഇക്വഡോറും ആറാം സ്ഥാനത്തുള്ള ബ്രസീലും നാളെ പുലര്‍ച്ചെ ഏറ്റുമുട്ടും. ലോകകപ്പ് യോഗ്യതയ്ക്ക് ബ്രസീലിന് ഈ ജയം അനിവാര്യമാണ്. കളിച്ച ഏഴ് യോഗ്യതാ മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിക്കാന്‍ മാത്രമേ ബ്രസീലിന് കഴിഞ്ഞിട്ടുള്ളൂ.