മുംബൈ: ഒടുവില്‍ പ്രഖ്യാപനം എത്തി. മുന്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാവും. ടീമിന്റെ ഫുള്‍ ടൈം കോച്ചാവാന്‍ ദ്രാവിഡ് തടസ്സം പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷത്തില്‍ ഐപിഎല്‍ സീസണ്‍ സമയം അടക്കം മൂന്ന് മാസം താരം ടീമിനൊപ്പം ഉണ്ടാവും. ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കരാറാണ്. അസിസ്റ്റ് കോച്ചായി വിക്രം റാത്തോഡും ഉണ്ടാവും. റോയല്‍സിന്റെ മുന്‍ കോച്ചും ലങ്കന്‍ ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാര ടീമിനൊപ്പം തുടരും. ടീം ഡയറക്ടറായിട്ടാണ് സങ്കക്കാര ഉണ്ടാവുക.
വര്‍ഷങ്ങളായുള്ള രാജസ്ഥാന്റെ കിരീടം വരള്‍ച്ചയ്ക്ക് രാഹുല്‍ അറുതി വരുത്തുമെന്നാണ് പ്രതീക്ഷ. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ദ്രാവിഡിന്റെ ശിക്ഷണവും റോയല്‍സിന്റെ തലവരമാറ്റുമെന്നാണ് ആരാധക പ്രതീക്ഷ. ഇന്ത്യന്‍ ബാറ്റങിന്റെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂര്‍, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് എന്നിവരും രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചത് രാജസ്ഥാനായിരുന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഇത്തവണ ടീം കൈ ഒഴിയുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിനെ നിലനിര്‍ത്താന്‍ തന്നെയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇന്ത്യയുടെ നീണ്ട കാലത്തെ ഐസിസി കിരീട വരള്‍ച്ച മാറ്റി ടീമിന് ട്വന്റി-20 കിരീടം നല്‍കിയാണ് രാഹുല്‍ ദ്രാവിഡ് അടുത്തിടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്.