Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    • ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    • ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    • സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    • സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മുൻ നിര നടിമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല? അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? -യു. പ്രതിഭ എം.എൽ.എ

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി04/09/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കായംകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു. പ്രതിഭ. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാൻ പോകുന്നവരെ ചൂഷണം ചെയ്യാൻ പാടില്ല. അവർ ജോലി ചെയ്യുമ്പോൾ അവരുടെ വസ്ത്രം അഴിക്കാനോ വാതില്‍ മുട്ടാനോ പോകുന്നത് ശരിയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങള്‍ എന്തിനാണ് പൂഴ്ത്തി വെക്കുന്നതെന്നും പ്രതിഭ ചോദിച്ചു.

    ഇത് കേവലം സിനിമാ വിഷയമല്ല. ഒരു സാമൂഹിക വിഷയമെന്നാണ് പ്രതിഭയുടെ നിലപാട്.
    ഉദ്യോഗസ്ഥരും സിനിമാക്കാരും രാഷ്ട്രീയക്കാരും ചേർന്നുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കലും ഉണ്ടാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും പ്രതിഭ പറയുന്നു. ഒരു പാവപ്പെട്ടവൻ എന്തെങ്കിലും മോഷണം നടത്തിയാല്‍ അവന്റെ ഫുള്‍ സൈസ് ഫോട്ടോ കൊടുത്ത് നമ്മള്‍ ആഘോഷിക്കും. ഇവിടെയും അത് വേണം. ഇരകളുടെ പേര് മറച്ചുവച്ച്‌ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇപ്പോള്‍ വെളിപ്പെടുത്തലുകളുമായി വരുന്നവരില്‍ പലരും നമ്മള്‍ ഒരിക്കല്‍ പോലും കാണാത്തവരാണ്.
    ഇത്രയും ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ മുൻ നിര നടിമാർ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്.

    അവർക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ എന്നാണ് പ്രതിഭയ്ക്ക് ചോദിക്കാനുള്ളത്. പോലീസുകാർക്കെതിരെ അൻവർ‌ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഒരുപാട് സത്യസന്ധത തോന്നി.
    ആത്മാർഥതയോടെയാണ് അൻവർ ആരോപണങ്ങള്‍ ഉന്നയിച്ചത്. അധികാരത്തിന്റെ ഇടനാഴികളില്‍ എല്ലാ സ്വരവുമുള്ളവരുണ്ട്അ ഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്ന ധാരാളം ഉദ്യോഗസ്ഥരുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലിന്റെ ഭാഗമായി എല്ലാവരും മുകേഷിന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തുകയാണ്.

    ചൂലും കോഴിയുമൊക്കെ ആയാണ് മാർച്ച്‌. എന്തുകൊണ്ട് എഡിജിപിയുടെ വീട്ടിലേക്ക് ആരും മാർച്ച്‌ നടത്തുന്നില്ല ? കോണ്‍ഗ്രസ് പറയുന്നത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ്. എഡിജിപിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകള്‍ മുകേഷിലേക്ക് എത്തിച്ചതു പോലെ ചർച്ചകള്‍ വഴിമാറ്റി വിടാനുള്ള ശ്രമമാണ് നടക്കുന്നത്.പ്രതിഭ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദ്യംഅന്വേഷിക്കണം. ഭയങ്കര സംഭവമാണെന്ന വിചാരം ഐപിഎസുകാർക്കുണ്ട്. ഉദ്യോഗസ്ഥ ദുഷ്ഭരണമല്ല നടക്കേണ്ടത്. ഇതൊരു ജനാധിപത്യ സംസ്ഥാനമാണ്.

    വേണ്ടതില്‍ കൂടുതല്‍ സ്വത്ത് പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നുണ്ട്അ മിതമായ പണം ഇവർക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തണം. ടി.ഒ. സൂരജിന് 5 ഫ്ലാറ്റായ ശേഷമാണ് നമ്മള്‍ അദ്ദേഹത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്. ഇവിടെ നടക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും നല്ലൊരു അവസാനമുണ്ടാകുന്നില്ലെന്നും പ്രതിഭ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    30/06/2025
    ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    30/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    30/06/2025
    സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    30/06/2025
    സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version