തിരുവനന്തപുരം: നടൻ പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല നൽകി സർക്കാർ ഉത്തരവിറക്കി.
ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതോടെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല പ്രേം കുമാറിന് നല്‍കിയത്.
നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കികൊണ്ടാണ് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര് സന്തോഷാണ് ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group