ഹേമ കമ്മിറ്റിയെ തുടർന്നുള്ള വിവാദങ്ങളിൽ അമ്മയുടെ മുൻ അധ്യക്ഷൻ കൂടിയായ നടൻ മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ:
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. ഇവിടെയുണ്ട്. സിനിമ സമൂഹത്തിന്റെ ചെറിയ ഭാഗം. എല്ലാ ഭാഗങ്ങളിലും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കും. അതിനെ ന്യായീകരിക്കുകയല്ല. ഹേമ കമ്മിറ്റി റിപോർട്ട് സ്വാഗതാർഹം. ഞാനും മൊഴി നൽകിയിട്ടുണ്ട്. ഉത്തരം പറയേണ്ടത് സിനിമ മേഖല ഒന്നടങ്കം.
അമ്മ ഒരു ട്രേഡ് യൂണിയനല്ല. ഒരു കുടുംബം പോലെയാണ്. നമ്മുടെ കൂടെയുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ് ഇതുണ്ടാക്കിയത്. തോൽവിയും ഒളിച്ചോട്ടവുമില്ല. വിമർശകർക്ക് സംഘടനയെ നയിക്കാം. എന്തിനും അമ്മയെ കുറ്റപ്പെടുത്തരുത്. ചോദ്യങ്ങൾ ചോദിക്കാനാണ് നിങ്ങൾ (മാധ്യമങ്ങൾ) വന്നത്. എന്റെ കൈയിൽ വ്യക്തമായ ഉത്തരമില്ല. പോലീസ് ചെയ്യേണ്ടത് അവരാണ് ചെയ്യേണ്ടത്.