ന്യൂഡൽഹി: മുസ്ലീം വിഭാഗത്തെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള നിർത്തലാക്കിയ അസം സർക്കാരിനെതിരേയാണ് തേജസ്വിയുടെ പരാമർശം.
ബിജെപി മുസ്ലീം വിഭാഗത്തെ ഉന്നം വെക്കുകയാണ്. അവർ മുസ്ലീം വിഭാഗത്തെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ലക്ഷ്യംവെക്കുകയാണ്. സ്വാതന്ത്യസമരകാലത്ത് മുസ്ലീം വിഭാഗക്കാരും അവരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടെന്ന് തേജസ്വി പറഞ്ഞു.
തരംതാഴ്ന്ന ജനപ്രീതിക്ക് വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ഇത് ചെയ്യുന്നത്. അദ്ദേഹം ആരാണ്?. അദ്ദേഹത്തിന് തരംതാഴ്ന്ന ജനപ്രീതി മാത്രമാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.