തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണത്തില്‍ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗംഎം.എ.ബേബി. പാര്‍ട്ടി സംസ്ഥാന ഘടകവുമായി ചര്‍ച്ച ചെയ്ത ശേഷമേ മുകേഷ് രാജി വയ്ക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കാന്‍ നാല് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്.
സര്‍ക്കാര്‍ ആരെയെങ്കിലും രക്ഷിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ക്ക് നിരീക്ഷിക്കാം. ലോക്സഭയിലെ ചില എംപിമാരെക്കുറിച്ച് സമാനമായ ആക്ഷേപങ്ങളുണ്ട്. ആ വിഷയങ്ങളിലൊന്നും കാണിക്കാത്ത താത്പര്യമാണ് കൊല്ലം എംഎല്‍എയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.