ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരനായ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കിലെ രാമകൃഷ്ണ(48)നാണ് കൊല്ലപ്പെട്ടത്. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. തുംകൂർ മധുഗിരി താലൂക്കിലെ തന്നെ രമേഷാണ് പ്രതിയെന്നും ഇയാളെ അറസ്റ്റുചെയ്തതായും എയർപോർട്ട് പോലീസ് അറിയിച്ചു.
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ജോലിക്കിടെ അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെർമിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു.
ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group