കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിന് സെപ്തംബര്‍ 13ന് തുടക്കാമാവും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. മത്സരം കൊല്‍ക്കത്തയില്‍ ആണ് നടക്കുക. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം തിരുവോണ ദിനമായ സെപ്തംബര്‍ 15നാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. ഇത്തവണ ബ്ലസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത് മൈക്കല്‍ സ്റ്റാറേ എന്ന പുതിയ പരിശീലകനാണ്.
മൂന്നു തവണ ഫൈനലിസ്റ്റ് ആയി കപ്പിന്റെ തൊട്ടരികില്‍ വന്നിട്ടും അത് നേടാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. ആദ്യഘട്ട മത്സരങ്ങള്‍ ഡിസംബര്‍ 30 വരെയാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിലെ മത്സരങ്ങളുടെ പട്ടിക സൂപ്പര്‍ കപ്പിന് ശേഷം ജനുവരി ആദ്യം പ്രഖ്യാപിക്കും. ഈ സീസണില്‍ 13 ടീമുകളാണ് മത്സരിക്കുന്നത്. ഐ ലീഗില്‍ നിന്ന് സ്ഥാനം ലഭിച്ച മുഹമ്മദന്‍സ് കൂടെ ഐഎസ്എല്ലില്‍ യോഗ്യത നേടിയിട്ടുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്‌സ് സെപ്തംബര്‍ 29-ന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.ക്കെതിരേ ആദ്യ എവേ മത്സരം കളിക്കും. സീസണില്‍ 13 ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. . സെപ്റ്റംബര്‍ 16-ന് നൂര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് മുഹമ്മദനിന്റെ ആദ്യമത്സരം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കുശേഷം കൊല്‍ക്കത്തയില്‍നിന്ന് ഐ.എസ്.എലിലെത്തുന്ന മൂന്നാമത്തെ ടീമാണ് മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്.