ലോസ് ഏഞ്ചല്‍സ്: ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു. ജെന്നിഫര്‍ ലോപ്പസ് ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സ് കോടതിയില്‍ വിവാഹമോചന പത്രിക സമര്‍പ്പിച്ചതായി ഹോളിവുഡ് മാധ്യമം വെറൈറ്റിയും സെലിബ്രിറ്റി ഗോസിപ്പ് വെബ്സൈറ്റായ ടിഎംസെഡും പറയുന്നു.എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം നല്കാന് ജെന്നിഫര്‍ ലോപ്പസിന്റെ ഒരു പ്രതിനിധി വിസമ്മതിച്ചു.ബെന്‍ അഫ്ലെക്കിന്റെ പ്രതിനിധിയും വാര്‍ത്തയോട് പ്രതികരിച്ചില്ലെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്. പോപ്പ് ഗായികയും അഭിനേത്രിയുമായ ലോപ്പസും (55) നാല് ഒസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്ലെക്കും (52)ഏറെകാലമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് 2021ലാണ് ഇരുവരും വിവാഹിതരായത്. 2002-ല്‍ ഗിഗ്ലി എന്ന ചലച്ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഡേറ്റിംഗ് ആരംഭിക്കുകയും വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
‘ബെന്നിഫര്‍’ എന്ന് വിളിപ്പേരുള്ള ഈ ജോഡി 2002മുതലാണ് ബന്ധത്തിലായത്. വിവാഹത്തോളം എത്തിയ ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2003-ല്‍ ഇരുവരും നിശ്ചയിച്ച വിവാഹം മാറ്റിവച്ചതായി അറിയിച്ചു. 2004-ന്റെ തുടക്കത്തില്‍ തങ്ങളുടെ ബന്ധം അവസാനിച്ചതായി ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇരുവരും മറ്റൊരു വിവാഹം ചെയ്തിരുന്നു.
കഴിഞ്ഞ മാസം ലോപ്പസ് തന്റെ 55-ാം ജന്മദിനം ഭര്‍ത്താവില്ലാതെ ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു. തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് 600 കോടിയോളം വരുമെന്നാണ് കണക്കുകള്‍. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി.