റിയാദ്: പുതിയ സീസണിലേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങളെ ടീമിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് ഒരുങ്ങുന്നു. അല്‍ ഹിലാലാണ് സിറ്റിയുടെ രണ്ട് ഡിഫന്ഡര്മാര്ക്കായി വലവിരിച്ചിട്ടുള്ളത്. പോര്ച്ചുഗ്രീസ് താരം ജാവോ കാന്‍സലോ, ഇംഗ്ലണ്ട് താരം കെയ്ല്‍ വാല്‍ക്കര്‍ എന്നിവരെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത് അല്‍ ഹിലാലാണ്. ഇരുവര്‍ക്കുമായുള്ള ഓഫര്‍ സിറ്റിക്ക് മുന്നില്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയും സിറ്റി സ്ക്വാഡിനെ പുതുക്കി പണിയാനൊരുങ്ങുകയാണ്. ഇരുതാരങ്ങളും ക്ലബ്ബ് വിടാന്‍ സന്നദ്ധരാണ്. കെയ്ല്‍ വാല്ക്കറിനായി ബയേണ്‍ മ്യുണിക്കും രംഗത്തുണ്ട്.
അല്‍ ഹിലാലിന്റെ സൂപ്പര്‍ താരം സൗദ് അബ്ദുല്‍ഹമീദ് ഇത്തവണ ഇറ്റാലിയന്‍ സീരി എ ക്ലബ്ബ് എഎസ് റോമയ്ക്കായി കളിക്കും. താരത്തിന്റെ കുറവ് നികത്താനാണ് അല്‍ ഹിലാല്‍ രണ്ട് പ്രമുഖ താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കാന്‍സലോ കഴിഞ്ഞ സീസണില്‍ ലോണില്‍ ബാഴ്സയ്ക്കായി കളിച്ചിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ ചെല്‍സിക്കെതിരായ സ്ക്വാഡില്‍ കാന്‍സലോ ഉണ്ടായിരുന്നില്ല. താരത്തിന്റെ ക്ലബ്ബ് വിടല്‍ തീരുമാനമായതാണെന്ന് കോച്ചും അറിയിച്ചിരുന്നു.
അതിനിടെ ബയേണ്‍ ലെവര്‍കൂസന്റെ ഡിഫന്‍ഡര്‍ ജെര്‍മി ഫ്രിംപോങിനെ ടീമിലെത്തിക്കാനും അല്‍ ഹിലാലിന് ശ്രമമുണ്ട്.സിറ്റി അക്കാഡമിയില്‍ നിന്നും വളര്‍ന്ന വന്ന താരമാണ് ജെര്‍മി ഫ്രിംപോങ്. ലിവര്‍പൂള്‍ സൂപ്പര്‍ താരം അലക്സാണ്ടര്‍ അര്‍നോള്‍ഡിനെ ടീമിലെത്തിക്കാനും അല്‍ ഹിലാല്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ലിവര്‍പൂള്‍ വിടാന്‍ താല്‍പ്പര്യമില്ലെന്ന് താരം അറിയിച്ചിരുന്നു.