അബുദാബി: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വെക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തൊഴിൽ നിയമം കടുപ്പിക്കാൻ യു എ ഇ സർക്കാർ തീരുമാനിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജോലി ചെയ്യിക്കുക, ജോലി നല്‍കാതെ യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ കൊണ്ടുവരുക എന്നീ നിയമ ലംഘനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെയാണ് കമ്പനികള്‍ക്ക് പിഴ ചുമത്തുക.
വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കുവെക്കുന്നതിന് മുൻപ് 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്.
ചില സ്ഥാപനങ്ങള്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കും. പലര്‍ക്കും ഇക്കാലയളവില്‍ ജോലി ചെയ്യുന്നതിന് വേതനം പോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമ ഭേദഗതി.