ലണ്ടന്‍: ഇംഗ്ലണ്ട് സൂപ്പര്‍ താരം ഇവാന്‍ ടോണി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രന്റ്‌ഫോഡ് വിട്ടേക്കും. ഈ സീസണില്‍ ക്ലബ്ബ് വിടുമെന്ന് നേരത്തെ അറിയിച്ച താരം കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ ഇറങ്ങിയിരുന്നില്ല. താരത്തിനായി സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ അഹ്ലി 35 മില്ല്യണ്‍ യൂറോയുടെ ഓഫര്‍ നേരത്തെ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് ബ്രന്റ്‌ഫോഡ് തള്ളിയിരുന്നു. കൂടുതല്‍ ഓഫര്‍ അല്‍ അഹ്ലി മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താരത്തിനായി നിരവധി ക്ലബ്ബുകളും രംഗത്തുണ്ട്. എന്നാല്‍ ഇവാന് സൗദി ലീഗിലേക്ക് ചേക്കാറാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ താരം ക്ലബ്ബ് വിടുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് ബ്രന്റ്‌ഫോഡ് കോച്ച് തോമസ് ഫ്രാങ്ക് അറിയിച്ചിരുന്നു. മികച്ച സ്‌ക്വാഡിനെ പുറത്തിറക്കാന്‍ വേണ്ടിയാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ നിന്ന് ഇവാന്‍ ടോണിയെ പുറത്തിരുത്തിയതെന്ന് കോച്ച് വ്യക്തമാക്കി. ഇവാന്‍ മികച്ച താരമാണ്. എന്നാല്‍ എല്ലാ താരങ്ങള്‍ക്കും എല്ലായിപ്പോഴും ടോപ് പ്ലെയര്‍ എന്ന നിലയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും ഫോമിനനുസരിച്ച് ക്ലബ്ബ് വിടേണ്ടതുണ്ടെന്ന് തോമസ് ഫ്രാങ്ക് വ്യക്തമാക്കി.
നാല് വര്‍ഷമായി ഇവാന്‍ ബ്രന്റ്‌ഫോഡിനൊപ്പമുണ്ട്. 33 മല്‍സരങ്ങളില്‍ നിന്ന് താരം 20 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ചെല്‍സിയും ആഴ്‌സണലും നേരത്തെ 28കാരനായ ഇവാനായി രംഗത്തുണ്ടായിരുന്നു. നിലവില്‍ അല്‍ അഹ്ലി മാത്രമാണ് താരത്തിനായി രംഗത്തുള്ളത്. ഈ വര്‍ഷം ഇവാനെ ബ്രന്റ്‌ഫോഡ് വിട്ടുകൊടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം താരം ഫ്രീട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടും. അടുത്ത വര്‍ഷം വരെയാണ് താരത്തിന്റെ നിലവിലെ കരാര്‍.