റോം: യൂറോയ്ക്കും കോപ്പയ്ക്കും ഒളിംപിക്‌സിനും പിറകെ ഇനി ക്ലബ്ബ് ഫുട്‌ബോള്‍ ആവേശം. ഒമ്പത് മാസം നീണ്ട് നില്‍ക്കുന്ന ലീഗ് ഫുട്‌ബോളിനാണ് ഇന്ന് മുതല്‍ തുടക്കമാവുന്നത്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളാണ് ആരാധകര്‍ക്ക് പന്തുകളിയുടെ ആവേശം ഇനി വാനോളം നല്‍കുക. സ്പാനിഷ് ലീഗിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. മറ്റൊരു ടോപ് ലീഗായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് ഇന്നും തുടക്കമാവും. മറ്റ് ലീഗുകളായ ഫ്രഞ്ച് ലീഗ് വണ്ണിന് നാളെ തുടക്കമാവും. ഇറ്റാലിയന്‍ സീരി എയ്ക്കും നാളെയാണ് തുടക്കമാവുന്നത്. ജര്‍മ്മന്‍ ബുണ്ടസാ ലീഗിന് ഈ മാസം 23നാണ് തുടക്കമാവുന്നത്.
നെയ്മറിന്റെയും ലയണല്‍ മെസ്സിയുടെയും വരവോടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് പിഎസ്ജിക്ക് ഇക്കുറി കാര്യങ്ങള്‍ എളുപ്പമാവില്ല. സ്റ്റാര്‍ സ്‌െ്രെടക്കര്‍ കിലിയന്‍ എംബാപ്പെ ക്ലബ്ബ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത് അവര്‍ക്ക് വന്‍ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിലാണ് നെയ്മറും മെസ്സിയും ക്ലബ്ബ് വിട്ടത്. പിഎസ്ജിയെ മുന്‍നിര ക്ലബ്ബ് എന്ന പേരിലാക്കിയതിന് പിന്നില്‍ നെയ്മറും എംബാപ്പെയുമായിരുന്നു. താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് പിഎസ്ജിയെ കാര്യമായി ബാധിച്ചിരുന്നു. എംബാപ്പെയും കൂടെ ക്ലബ്ബ് വിട്ടതാണ് പിഎസ്ജിയെ പുതിയ സീസണില്‍ വേട്ടായാടാന്‍ പോവുന്നത്.
ചാംപ്യന്‍സ് ലീഗ് എന്ന കിട്ടാക്കനിയ്ക്കായി പിഎസ്ജിക്ക് ഇക്കുറിയും കാര്യമായി ഒന്നും ചെയ്യാന്‍ ആവില്ലെന്നാണ് അവരുടെ പുതിയ ലൈനപ്പ് കാണിക്കുന്നത്. പുതിയ താരങ്ങളെയും ക്ലബ്ബ് സൈന്‍ ചെയ്തിട്ടില്ല. നാളെയാണ് പിഎസ്ജിയുടെ ആദ്യ ലീഗിലെ ആദ്യ മല്‍സരം. ലെ ഹാവ്രയ്‌ക്കെതിരേയാണ് പിഎസ്ജിയുടെ ആദ്യ അങ്കം. കഴിഞ്ഞ സീസണില്‍ ടോപ് ഫൈവില്‍ നിലയുറപ്പിച്ച മൊണാക്കോ, ബ്രീസ്റ്റ്, ലോസക്ക്, നൈസ് എന്നിവരെല്ലാം ഇത്തവണ കിരീട പോരാട്ടത്തില്‍ പിഎസ്ജിക്കൊപ്പം ഉണ്ടാവുമെന്നുറപ്പ്.
ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ കിരീട ജേതാക്കളായ ഇന്റര്‍മിലാന്‍ തുടര്‍ച്ചയായ മൂന്നാം കിരീടത്തിനായാണ് ഇത്തവണ ഇറങ്ങുക. കഴിഞ്ഞ തവണത്തെ അപ്രമാധിത്യം ഇത്തവണയും ഇന്റര്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ 19 പോയിന്റിന്റെ അപരാജിത ലീഡോടെയാണ് ഇന്റര്‍ ചാംപ്യന്‍മാരായത്. തൊട്ട് പിറകിലുള്ള എസി മിലാന്‍, യുവന്റസ്, അറ്റ്‌ലാന്റ എന്നിവരും ഇക്കുറി ടോപ് ഫോര്‍ റേസിലുണ്ടാവും. ആദ്യ മല്‍സരത്തില്‍ നാളെ ജിഓണ ഇന്റര്‍നാസിഓണലിനെ നേരിടും. പാര്‍മ ഫിയോറന്റീനയെയും നേരിടും. മറ്റ് മല്‍സരങ്ങളില്‍ നാളെ എംബോളി മൊണ്‍സയെയും മിലാന്‍ ടൊറീനോയെയും നേരിടും.