ദുബായ്: ഇന്ത്യയുടെ 78ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾ ഇന്ത്യയുടെ നേതാക്കളേയും ജനങ്ങളേയും അഭിനന്ദിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരാണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസാസന്ദേശങ്ങൾ അയച്ചു. അറബി ഇംഗ്ലീഷ് ഭാഷകൾകൊപ്പം ഹിന്ദിയിലും ദുബായ് ഭരണാധികാരി ആശംസയറിയിച്ചു.
“ഇന്ന് , ഇന്ത്യ 78 -ാം സ്വതന്ത്ര്യ ദിനം അഭിമാനത്തോടെ ആഘോഷിക്കുന്നു. രാജ്യത്തിൻ്റെ അവിശ്വസനീയമായ വികസന യാത്രയുടെ തെളിവാണിത്. ഈ സുപ്രധാന നാഴികകല്ല് ആഘോഷിക്കുമ്പോൾ എൻ്റെ സുഹൃത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഇന്ത്യൻ ജനതക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഉഭയ കക്ഷി സഹകരണം മുന്നോട്ട് കൊണ്ട് പോകുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് സന്തോഷകരമായ സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു” ഭരണാധികാരി എക്സിൽ കുറിച്ചു .