റിയാദ്: ഏഷ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ 2024-25 സീസണിന് എഎഫ്‌സി ചാംപ്യന്‍ഷിപ്പോടെ തുടക്കമാവും. എഎഫ്‌സി ചാംപ്യന്‍ഷിപ്പിന്റെ എലൈറ്റ് ഡ്രോ ഈ മാസം 16ന് വൈകിട്ട് അഞ്ചിന് നടക്കും. ഏഷ്യയിലെ വിവിധ ലീഗുകളില്‍ നിന്നായി 12 ടീമുകള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സെപ്തംബര്‍ 16 ന് എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് തുടക്കമാവും. 2025 ഫെബ്രുവരി 19ന് ചാംപ്യന്‍ഷിപ്പ് അവസാനിക്കും. എല്ലാ ടീമുകള്‍ക്കും നാല് ഹോം മല്‍സരങ്ങളും നാല് എവേ മല്‍സരങ്ങളും ഉണ്ടാവും.
നിലവിലെ ചാംപ്യന്‍മാരായ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ക്ലബ്ബ് അല്‍ ഐന്‍ എഫ് സി പോട്ട്് ഒന്നിലാണ്. സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാലും പോട്ട് ഒന്നിലാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പോട്ട് രണ്ടിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അല്‍ സാദ്(ഖത്തര്‍ സ്റ്റാര്‍സ് ലീഗ്),പെരസെപോളിസ് എഫ്‌സി (ഇറാന്‍), പഖട്ടാഖോര്‍(ഉസ്‌ബെക്കിസ്ഥാന്‍), അല്‍ ഷോര്‍ട്ടാ(ഇറാഖ്) എന്നിവരും പോട്ട് ഒന്നില്‍ ഉള്‍പ്പെടും.
അല്‍ നസറിന് പുറമെ, അല്‍ റയാന്‍ എസ് സി (ഖത്തര്‍), ഇസ്‌തെഗഹാല്‍(ഇറാന്‍), അല്‍ വസല്‍ എഫ്‌സി(യുഎഇ), അല്‍ അഹ്ലി സൗദി എഫ്‌സി എന്നിവരും പോട്ട് രണ്ടില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഖത്തര്‍ ക്ലബ്ബ് അല്‍ ഖരാഫാ എസ് സി -യുഎഇ ക്ലബ്ബ് ഷഹബാദ് അല്‍ അഹ്ലി മല്‍സരത്തിലെ വിജയികളും പോട്ട് രണ്ടില്‍ ഇടം നേടും.