ഒളിംപിക്സിന്റെ ചരിത്രത്തിലെ പാകിസ്താന്റെ ആദ്യ വ്യക്തിഗതാ സ്വര്‍ണ നേട്ടമാണ് കഴിഞ്ഞ ദിവസം അര്‍ഷദ് നദീം ജാവ്‌ലിന്‍ ത്രോയില്‍ നേടിയത്.40 വര്‍ഷത്തിന് ശേഷം ഒളിംപിക്സില്‍ പാകിസ്താന് ഒരു മെഡല്‍ എന്ന ചരിത്ര നേട്ടവും ഇതില്‍പ്പെടുന്നു. പാകിസ്താനില്‍ മുഴുവന്‍ താരത്തിന്റെ സ്വര്‍ണ നേട്ടം ആഘോഷിക്കുകയാണ്. ജാവ്ലിന്‍ ത്രോയില്‍ റെക്കോഡ് നേട്ടത്തോടെയാണ് അര്‍ഷദ് നദീം (92.97) കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയത്. പാകിസ്താനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന് പിന്നില്‍ അര്‍ഷദ് നദീമിന്റെ സഹനവും കഠിനാദ്ധ്വാനവുമാണ്.
1984 ലെ ലോസ്ആഞ്ചലസ് ഗെയിംസിലെ ഹോക്കിയിലാണ് ഇതിന് മുമ്പ് പാകിസ്താന്‍ സ്വര്‍ണം നേടിയത്. 27കാരനായ അര്‍ഷദ് നിര്‍മാണ തൊഴിലാളിയുടെ ഏഴ് മക്കളില്‍ ഒരാളാണ്. കഷ്ടപാടിന്റെയും ഇല്ലായ്മയുടെയും ലോകത്ത് നിന്നാണ് അര്‍ഷദിന്റെ വരവ്. ചെറുപ്പത്തില്‍ ക്രിക്കറ്റ് താരമാവാന്‍ മോഹിച്ച അര്‍ഷദീപിന്റെ അത്ലറ്റിക് ഫീല്‍ഡിലുള്ള കഴിവ് കണ്ട് പരിശീലകനാണ് താരത്തെ ജാവ്ലിനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് മുമ്പ് ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും താരം മികവ് പുലര്‍ത്തിയിരുന്നു. പിന്നീടാണ് ജാവ്ലിന്‍ ത്രോയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
2015ലാണ് നദീമിന്റെ അന്താരാഷ്ട്ര ജാവ്‌ലിന്‍ കരിയറിന് തുടക്കമാവുന്നത്. 2016ല്‍ താരത്തിന് വേള്‍ഡ് അത്ലറ്റിക്ക്സിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇതേ തുടര്‍ന്ന് താരം മൗറീഷ്യസില്‍ പരിശീലനം നടത്തി. തുടര്‍ന്ന് താരത്തെ പരിക്ക് പിടികൂടിയിരുന്നു. പിന്നീട് നിരവധി ലോകചാംപ്യന്‍ഷിപ്പിലും അര്‍ഷദ് പങ്കെടുത്തു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കല മെഡല്‍ നേടി. അന്ന് 80. 75മീറ്റര്‍ ജാവ്ലിന്‍ എറിഞ്ഞ അര്‍ഷദ് പാരിസില്‍ കഴിഞ്ഞ ദിവസം എറിഞ്ഞത് 92.27 മീറ്റര്‍ ദൂരമാണ്. ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടിയ ടോക്കിയോ ഒളിംപിക്സില്‍ അര്‍ഷദ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം 90.18മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. 2023ലെ ലോക ചാംപ്യന്‍ഷിപ്പില്‍ 87.82മീറ്റര്‍ ദൂരം താണ്ടി അര്‍ഷദ് വെള്ളി സ്വന്തമാക്കിയിരുന്നു.
ഇതിനിടെ മികച്ച പരിശീലനത്തിനും താരം ബുദ്ധിമുട്ടിയിരുന്നു. അടിക്കിടെ ഉണ്ടാവുന്ന പരിക്കുകളോടും താരം പടവെട്ടി. ഇതിനിടെ തന്റെ വര്‍ഷങ്ങളായുള്ള ജാവ്ലിന്‍ തകര്‍ന്നതും താരത്തിന് തിരിച്ചടിയായി.എങ്കിലും ക്ഷമയോടെ പ്രതിസന്ധികളോട് പടവെട്ടി അര്‍ഷദ് ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്.