സ്വന്തം രാജ്യത്ത് അവളെ തെരുവിലൂടെ വലിച്ചിഴച്ചു. അവള്‍ ലോകം കീഴടക്കാന്‍ പോകുകയാണ്. പക്ഷേ അവള്‍ ഈ രാജ്യത്തെ സമ്പ്രദായങ്ങള്‍ക്കു മുന്നില്‍ തോറ്റുപോയി.” മുന്‍ ഒളിംപിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗുസ്തി താരവുമായ ബജ്‌രങ് പൂനിയ സമൂഹമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചത് മറ്റാരെയുമല്ല. പാരിസ് ഒളിംപിക്‌സില്‍ ഫൈനലിലേക്ക് കുതിച്ച വനിതാ ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസമാണ് വിനേഷ് വിധിയോടും സ്വന്തം രാജ്യത്ത് നേരിടേണ്ടി വന്ന അനീതിയോടും പൊരുതി ഒളിംപിക്‌സ് ഫൈനല്‍ വരെയെത്തിയത്. എന്നാല്‍ വിധി ഫൊഗാട്ടിനെ മറ്റൊരു തരത്തില്‍ വേദനിപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി 50 കിലോ വിഭാഗത്തില്‍ അമേരിക്കന്‍ താരത്തോട് ഏറ്റുമുട്ടേണ്ടിയിരുന്ന ഫൊഗാട്ടിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കി.
മല്‍സരം ദിവസം നടക്കേണ്ട ഭാര പരിശോധനയിലാണ് ഫൊഗാട്ട് അയോഗ്യയായത്. വേണ്ടതിലും അധികം 100 ഗ്രം വിനേഷിന് കൂടുതലാണെന്നാണ് കണ്ടെത്തിയത്. ഇതോടെ താരം അയോഗ്യയായി. ഇതിനെതിരേ ഇന്ത്യ ഒളിംപിക് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ വിനേഷിന് സ്വര്‍ണമോ വെള്ളിയോ നേടാമായിരുന്നു. വിനേഷ് അയോഗ്യയാവുന്ന പക്ഷം വെള്ളി മെഡല്‍ തന്നെ കമ്മിറ്റി ഉപേക്ഷിക്കും. ഹോര്‍മോണ്‍ സംബന്ധമായ അസുഖം വിനേഷിന് ഇതിന് മുമ്പും തിരിച്ചടി നല്‍കിയിരുന്നു. ഒളിംപിക് യോഗ്യതാ മല്‍സരത്തിലും ഇത്തരത്തിലുള്ള വിവാദം അരങ്ങേറിയിരുന്നു. എന്നാല്‍ കഠിന പരിശീലനം കൊണ്ട് താരം അത് മറികടന്നു. പതിവിലും ഭാരം കൂടിയതിനാല്‍ വിനേഷ് കഴിഞ്ഞ ദിവസം ഏറെ നേരം പരിശീലനം നടത്തി ഭാരം കുറച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും ഭാരം വര്‍ദ്ധിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ കായികരംഗത്തെ ഞെട്ടിച്ച വിവാദം അരങ്ങേറിയത്. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ബ്രിജ്ബൂഷണ്‍ ഉത്തര്‍പ്രദേശിലെ അക്കാഡമിയിലെ നിരവധി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ പരാതിയുമായി രംഗത്ത് വന്ന മുന്‍നിര താരങ്ങളായിരുന്ന ബജരംഗ് പൂനിയ, സാക്ഷ്യ മാലിക്ക്, വിനേഷ് ഫൊഗാട്ട് എന്നിവര്‍. രാജ്യത്തെ പിടിച്ചുകുലിക്കിയ വിവാദത്തിലെ പ്രതിഷേധക്കാരില്‍ മുന്‍നിരയിലുണ്ടായ താരമാണ് വിനേഷ് ഫൊഗാട്ട്.
പ്രതിഷേധക്കാര്‍ക്കെതിരേ ഡല്‍ഹി പോലിസിന്റെ ആക്രമണങ്ങളും അരങ്ങേറിയിരുന്നു. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് ആക്രമണത്തില്‍ വിനേഷ് ഫൊഗാട്ടിനെതിരേ അറസ്റ്റും ആക്രമണവും അരങ്ങേറിയിരുന്നു. ഒരു ഭാഗത്ത് ബ്രിജ്ബൂഷണെ കേന്ദ്രവും പ്രധാനമന്ത്രിയും സംരക്ഷിക്കുമ്പോള്‍ ഫൊഗാട്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി അരങ്ങേറിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ പിന്തുണയുള്ള ബ്രിജ്ഭൂഷണെതിരേ ഒരു വിരല്‍ അനയ്ക്കാന്‍ ആര്‍ക്കുമായില്ല. ഫൊഗാട്ടും സംഘവും ഇതിനെതിരേ ശക്തമായി രംഗത്ത് വന്നു. അന്താരാഷ്ട്ര തലത്തിലും നിരവധി താരങ്ങള്‍ ഫൊഗാട്ടിന് പിന്തുണയുമായെത്തി.
ഫൊഗാട്ടിന്റെയും കൂട്ടരുടെയും ശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്‍ സ്ഥാനത്ത് നിന്ന് ബ്രിജ്ഭൂഷണ്‍ പുറത്തായിരുന്നു. ആ സമയത്ത് നടന്ന തിരഞ്ഞെടുപ്പില്‍ തന്റെ അനുയായി മല്‍സരിപ്പിച്ച് ബ്രിജ്ഭൂഷണ്‍ മാറി നിന്നിരുന്നു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബ്രിജ്ഭൂഷണ് കേന്ദ്രം ടിക്കറ്റ് നല്‍കിയിരുന്നില്ല. ഫൊഗാട്ട് അടക്കമുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായിരുന്നു.
ഇന്നും ഈ കേസ് പാതിവഴിയിലാണ്. ആരോപണം ഉന്നയിച്ച ചിലര്‍ പിന്‍വാങ്ങി. ഫൊഗാട്ടിനെതിരേ ആരോപണവും സോഷ്യല്‍ മീഡിയാ ആക്രമണവും ബിജെപി അഴിച്ച് വിട്ടു. നിരവധി ആക്രമണങ്ങള്‍ ഫൊഗാട്ട് പാത്രമായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിലടക്കം ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി മെഡല്‍ നേടിയ താരത്തിനായിരുന്നു തന്റെ നിലപാടിന്റെ പേരില്‍ വേട്ടയാടേണ്ടി വന്നത്. ഡല്‍ഹിയിലെ റോഡുകളില്‍ പോലിസ് വലിച്ചിഴച്ച് കൊണ്ട് പോയ ഫൊഗാട്ട് വിധിയോട് നിയമങ്ങളോടും പടവെട്ടിയാണ് ഒളിംപിക്‌സിന്റെ ഫൈനല്‍ വരെയെത്തിയത്. എന്തിനും പോന്ന ലോക ഒന്നാം നമ്പര്‍ താരങ്ങളെ ഓരോന്നോരോന്നായി മലര്‍ത്തിയടിച്ചാണ് ഫൊഗാട്ടിന്റെ ഫൈനല്‍ പ്രവേശനം. ഒടുവില്‍ രാജ്യം മുഴുവന്‍ താരത്തിന്റെ മെഡല്‍ നേട്ടത്തിനായി കാത്തിരിക്കുമ്പോഴാണ് ആ വിധി വന്നത്. ഒളിംപിക്‌സില്‍ നിന്നും ഫൊഗാട്ട് അയോഗ്യയായെന്ന്. വിനേഷിനെ അയോഗ്യയാക്കിയാലും പോരാട്ടത്തിന്റെ ഒന്നാമത്തെ പര്യായമായി അവര്‍ കായിക ലോകത്തിന്റെ ഭൂപടത്തില്‍ നിലനില്‍ക്കും. വി നെവർ ഫോർഗെറ്റ് ഡിയർ