പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് സെമി ഫൈനല്‍ അങ്കത്തിനായി ഇറങ്ങുന്നു. എതിരാളികള്‍ കരുത്തരായ ജര്‍മ്മനിയാണ്. നിലവിലെ ലോകകപ്പ് ജേതാക്കളാണ് ജര്‍മ്മനി. ജയത്തോടെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുക എന്നതാണ് ബ്ലൂസിന്റെ ലക്ഷ്യം. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം. ഹര്‍മന്‍പ്രീത് സിങ്ങിന്റെ കീഴിലാണ് ഇന്ത്യ സെമി പോരിനിറങ്ങുന്നത്. ഇതുവരെ ഏഴ് ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് പെനല്‍റ്റി കോര്‍ണറുകളില്‍നിന്നു ഗോളടിക്കുന്നതില്‍ മിടുക്കനാണ്. താരം തന്നെയാണ് ഇന്ത്യയുടെ പ്രധാന തുരുപ്പ് ചീട്ട്. ക്വാര്‍ട്ടറില്‍ റെഡ് കാര്‍ഡ് കിട്ടിയ പ്രതിരോധനിര താരം അമിത് രോഹിദാസിനു ഇന്നു വിലക്കുമൂലം കളിക്കാനാവില്ല. രാജ്യാന്തര ഹോക്കി ഫെഡറേഷനാണ് അമിത്തിനെ ഒരു കളിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ 15 പേരേ സ്‌ക്വാഡിലുണ്ടാകൂ.
ക്വാര്‍ട്ടറില്‍ സൂപ്പര്‍ ഫോമിലായ ഗോളി പി ആര്‍ ശ്രീജേഷ് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. ത്രില്ലര്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലൂടെ ബ്രിട്ടനെ മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
പ്രതിരോധത്തില്‍ ജര്‍മന്‍പ്രീത് സിങ്ങിനൊപ്പം ഹര്‍മന്‍പ്രീത് നിറഞ്ഞുനില്‍ക്കുന്നു. മിഡ്ഫീല്‍ഡ് ജനറല്‍മാരായി ഹാര്‍ദിക് സിങ്ങും വിവേക് സാഗര്‍ പ്രസാദും മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്നാണു പ്രതീക്ഷ. ആദ്യ സെമിയില്‍ ഉച്ചയ്ക്കു 2നു നെതര്‍ലന്‍ഡ്‌സും സ്‌പെയിനും ഏറ്റുമുട്ടും.
നാല് തവണ ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ജര്‍മനി നിലവിലെ ലോകകപ്പ് ജേതാക്കളാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ 3-2നു തോല്‍പിച്ചാണു ജര്‍മനിയുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനിനോടു മാത്രമാണു ജര്‍മനി പരാജയപ്പെട്ടത്. തുടര്‍ന്നുള്ള നാല് മത്സരങ്ങളും ജയിച്ച് പൂള്‍ എയില്‍ ഒന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. 1928ലെ ആംസ്റ്റര്‍ഡാം ഒളിംപിക്‌സ് ഹോക്കിയിലാണ് ഇന്ത്യ അവസാനമായും ആദ്യമായും സ്വര്‍ണ്ണം നേടിയത്.