Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
    • അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
    • യു.പിയിൽ ബി.ജെ.പി വനിതാ നേതാവിന്റെ മകൻ ഉൾപ്പെട്ട 130 അശ്ലീല വീഡിയോകൾ പുറത്തുവന്നു
    • ഹജ്ജിനായി 13.9 ലക്ഷം തീർഥാടകർ സൗദിയിൽ: ആരോഗ്യ സേവനങ്ങൾ ശക്തമാക്കി
    • വെടിനിര്‍ത്തല്‍ നിര്‍ദേശം സമ്മതിച്ചില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേലിന്റെ ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ മനോഹരമായ സ്റ്റേഡിയം കാണാന്‍ ജിസാനിലേക്ക് വരൂ

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്05/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു. ജിസാനിലെ സൗന്ദര്യത്തിന്റെ ഒരു അടയാളം ആയി മാറിയ സ്റ്റേഡിയം അല്‍ഹശ്ര്‍ പര്‍വതങ്ങളെ അലങ്കരിക്കുന്നു. റോമന്‍ തിയേറ്ററുകളോടും ഉയര്‍ന്ന പ്രദേശങ്ങളിലെ കാര്‍ഷിക പാടങ്ങളോടും സാമ്യമുള്ള നിലക്ക് പാറ കൊത്തിയെടുത്ത് നിര്‍മിച്ച സ്‌റ്റേഡിയം അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതനിരകളുടെ മുന്‍വശത്താണുള്ളത്. അല്‍ദായിറിന്റെയും ജിസാന്‍ പ്രവിശ്യയുടെയുയം പ്രധാന അടയാളങ്ങളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്. 94 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തില്‍ കാണികള്‍ക്കുള്ള ഗ്യാലറികളും ഡ്രെയ്‌നേജ് സംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ഒരു കലാസൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. ജിസാന്‍ പ്രവിശ്യയിലെ യുവാക്കളുടെ അഭിലാഷങ്ങളെയും ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെയും പ്രതിനിധീകരിക്കുന്ന ഒരു സൗന്ദര്യാത്മക ഐക്കണ്‍ ആണിത്.

    ഈ അതുല്യമായ സ്റ്റേഡിയം അധികൃതരുടെ താല്‍പര്യം ഉണര്‍ത്തുകയും ഒരു പ്രമുഖ കായിക വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റേഡിയം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ക്കിംഗ് ടീമിനെ നിയോഗിക്കുകയും ചെയ്തു. ഏഷ്യയിലെ ഏറ്റവും മനോഹരമായ സ്‌പോര്‍ട്‌സ് ലാന്‍ഡ്‌സ്‌കേപ്പായി ഈ സ്റ്റേഡിയം തെരഞ്ഞെടുക്കപ്പെട്ടു. മലയോര മേഖലയിലെ യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്റെ നാമധേയത്വത്തില്‍ ഇവിടെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. മറ്റു 16 ടൂര്‍ണമെന്റുകളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലെ കായിക മത്സരങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായി സ്റ്റേഡിയം മാറി. അല്‍ഹശ്ര്‍ പര്‍വതനിരകളിലെ പാറയില്‍ കൊത്തിയെടുത്ത സ്റ്റേഡിയം പ്രകൃതിയുടെ മടിത്തട്ടിലെ ഒരു കായിക മാസ്റ്റര്‍പീസും സര്‍ഗാത്മകതയുടെയും നിശ്ചയാര്‍ഢ്യത്തിന്റെയും മാതൃകയുമാണ്. സൗദിയില്‍ എങ്ങും നിന്നുള്ള സന്ദര്‍ശകരെ സ്റ്റേഡിയം ആകര്‍ഷിക്കുന്നു. ദേശീയ തലത്തില്‍ അഭിമാനിക്കുന്ന ഒരു അതുല്യ വിനോദസഞ്ചാര, കായിക കേന്ദ്രമെന്ന നിലയില്‍ അല്‍ദായിറിന്റെ സ്ഥാനം ഈ സ്റ്റേഡിയം ശക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം
    31/05/2025
    അറബ് മന്ത്രിമാരുടെ റാമല്ല സന്ദർശനം ഇസ്രായേൽ വിലക്കി
    31/05/2025
    യു.പിയിൽ ബി.ജെ.പി വനിതാ നേതാവിന്റെ മകൻ ഉൾപ്പെട്ട 130 അശ്ലീല വീഡിയോകൾ പുറത്തുവന്നു
    31/05/2025
    ഹജ്ജിനായി 13.9 ലക്ഷം തീർഥാടകർ സൗദിയിൽ: ആരോഗ്യ സേവനങ്ങൾ ശക്തമാക്കി
    31/05/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം സമ്മതിച്ചില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേലിന്റെ ഭീഷണി
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version