(മണ്ണാർക്കാട്) പാലക്കാട്: എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിനയെ മണ്ണാർക്കാട് വടക്കും മണ്ണത്തെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രവാസിയായ എടേരം മൈലം കോട്ടിൽ സാദിഖ് ആണ് ഭർത്താവ്.
ജീവകാരുണ്യ-സംഘടനാരംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഞായറാഴ്ച വൈകീട്ട് വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു ഷാഹിനയെന്ന് പ്രവർത്തകർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group