Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    • കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    • തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    • സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    • വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    രേഖകളില്‍ ‘മരിച്ച’ ബത്ഹയുടെ മുത്തശ്ശി നാടണഞ്ഞു; തുണയായത് സാമൂഹിക പ്രവര്‍ത്തകര്‍

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം14/07/2024 Latest Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പത്ത് വര്‍ഷമായി രേഖകളില്‍ ‘മരിച്ചുകിടന്ന’ ബത്ഹയുടെ സ്വന്തം മുത്തശ്ശി ഒടുവില്‍ നാടണഞ്ഞു. മൂന്നരപതിറ്റാണ്ടായി റിയാദ് ബത്ഹയില്‍ താമസിക്കുന്ന മുംബൈ സ്വദേശിനി ഖുര്‍ഷിദ് ബാനുവാണ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെയും നിരന്തര ഇടപെടലില്‍ നിയമക്കുരുക്കുകളഴിച്ച് നാട്ടിലെത്തിയത്.


    വിവാഹിതയായി ഇരുപതാമത്തെ വയസ്സിലാണ് ഭര്‍ത്താവിനൊപ്പം ഖുര്‍ഷിദ് ബാനു സൗദിയിലെത്തിയത്. 13 വര്‍ഷത്തോളം മക്കയിലായിരുന്നു താമസം. പിന്നീട് ഭര്‍ത്താവിനൊപ്പം റിയാദിലെത്തി. ബത്ഹയുടെ ഹൃദയ ഭാഗത്ത് 35 വര്‍ഷമായി താമസിക്കുന്ന ഇവര്‍ക്ക് നഗരത്തിന്റെ ഓരോ സ്പന്ദനങ്ങളും കൃത്യമായറിയാം. 25 വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭര്‍ത്താവിന് കച്ചവടമായിരുന്നു ജോലി. പിന്നീട് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് ആണ്‍ മക്കളുണ്ടായിരുന്നു. ഒരു അവധി കാലത്ത് നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മക്കളും ഒരു സഹോദരിയും മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് നാട്ടിലെത്തി മരിച്ചു. സഹോദരങ്ങളുടെ മക്കളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും ഖുര്‍ഷിദ് ബാനു മുമ്പന്തിയിലുണ്ടായിരുന്നു. ഭര്‍ത്താവുപേക്ഷിച്ചതിന് ശേഷം ജീവിതം താളം തെറ്റി. 10 വര്‍ഷമായി ഇഖാമയുടെ സ്റ്റാറ്റസില്‍ മരിച്ചുവെന്ന് തെറ്റായി രേഖപ്പെടുത്തപ്പെട്ടതിനാല്‍ നാടണയാനും കഴിഞ്ഞില്ല. എങ്കിലും പരിശ്രമം തുടര്‍ന്നു. നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങി.
    ഇക്കഴിഞ്ഞ ഫെബ്രുവരി 29 നാണ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഖുര്‍ഷിദ് ബാനുവിനെ എംബസിയില്‍ വെച്ച് പരിചയപ്പെട്ടത്. ഒരു കേസുമായി ഇന്ത്യന്‍ എംബസിയിലെത്തിയപ്പോള്‍ പ്രായമായ ഒരു സ്ത്രീ ഒരു ട്രോളി ബാഗില്‍ പിടിച്ച് എംബസിയുടെ ഹാളില്‍ ഇരിക്കുന്നത് ശ്രദ്ധിച്ചുവെന്ന് സിദ്ദീഖ് പറഞ്ഞു.

    എംബസി ഓഫീസര്‍ ആഫിയയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവരുടെ കേസിന്റെ വിശദ വിവരങ്ങള്‍ പറഞ്ഞു. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്. ഖുര്‍ഷിദ് ബാനുവിന്റെ ഇഖാമയില്‍ അവര്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയതിനാല്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്‌സിറ്റ് വിസ ലഭിക്കുന്നില്ല. മരിച്ചു എന്ന സ്റ്റാറ്റസ് ഇഖാമയില്‍ നിന്ന് മാറിയാല്‍ മാത്രമേ എക്‌സിറ്റ് വിസ ലഭിക്കുകയുള്ളു. പരാതി കേട്ട ശേഷം ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ എംബസിയുടെ അനുമതി പത്രത്തോടെ അവരെ സഹായിക്കാനുറച്ചു.
    സാധാരണ ഗതിയില്‍ ഇഖാമ സ്റ്റാറ്റസില്‍ മരിച്ചു എന്ന് രേഖപ്പെടുത്തണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യണം. സിദ്ദീഖ് രേഖകളുമായി സിവില്‍ അഫയേഴ്‌സില്‍ പോയെങ്കിലും ആള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് സിസ്റ്റത്തില്‍ കാണിച്ചിരുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം ജവാസാത്തിലേക്ക് അപേക്ഷയെഴുതാന്‍ ആവശ്യപ്പെട്ടു. നേരത്തെ തന്നെ എഴുത്ത് ഖുര്‍ഷിദ് ബാനുവിന്റെ കയ്യില്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ അവരെ വിളിച്ച് വിവരമന്വേഷിച്ചപ്പോള്‍ ജവാസാത്തിലും നാടുകടത്തല്‍ കേന്ദ്രത്തിലുമെല്ലാം പല തവണ പോയെന്നായിരുന്നു മറുപടി.


    ജവാസാത്തില്‍ പോയി രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ വിഷയത്തില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും സിവില്‍ അഫയേഴ്‌സില്‍ പോകണമെന്നും അറിയിച്ചു. സിവില്‍ അഫയേഴ്‌സില്‍ പോയതിന്റെ രേഖ കാണിച്ചപ്പോള്‍ ഓഫീസര്‍ വീണ്ടും പരിശോധിച്ച് മറ്റൊരു ഉദ്യോഗസ്ഥന്റെ അടുത്തേക്ക് റഫര്‍ ചെയ്‌തെങ്കിലും നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് എഴുത്ത് വേണമെന്നായി. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് വിഷയം അവതരിപ്പിച്ചപ്പോഴാണ് 10 വര്‍ഷം മുമ്പ് ഒരു ഡാറ്റ എന്‍ട്രിയില്‍ സംഭവിച്ച തെറ്റാണെന്ന് മനസ്സിലായത്. ആ ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. ഈ വിഷയം നാടുകടത്തല്‍ കേന്ദ്രം ഡയറക്ടറെ ധരിപ്പിക്കാന്‍ ഒരെഴുത്ത് നല്‍കി. അടുത്ത ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം നാടുകടത്തല്‍ കേന്ദ്രത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ജവാസാത്ത് ഓഫീസിലേക്ക് എഴുത്തയക്കാമെന്ന് ഓഫീസര്‍ സമ്മതിച്ചു. അടുത്ത ദിവസം തന്നെ ജവാസാത്തില്‍ രേഖകളെത്തി എന്നുറപ്പാക്കി ആളെ കൂട്ടി വരാന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ അന്ന് ഹാജറാക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം അവരെ കൂട്ടി ജവാസാത്തിലെത്തി. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് മരിച്ചുു എന്ന സ്റ്റാറ്റസ് മാറ്റി. വൈകാതെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് എക്‌സിറ്റ് വിസ ലഭിച്ചു. ഒറിജിനല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മൂന്നാമത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ജൂലൈ 15 ന് അവസാനിക്കുന്നതിനാല്‍ വിസ കാലാവധി 6 ദിവസം മാത്രമാണ് ലഭിച്ചത്.


    തൊട്ടടുത്ത് താമസിക്കുന്നവരുടെ കാരുണ്യത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള മിഠായിയും വസ്ത്രങ്ങളുമെല്ലാം പലരും നല്‍കി. താമസിച്ചിരുന്ന ഫഌറ്റിന്റെ ഉടമയാണ് ടിക്കറ്റ് നല്‍കിയത്. 15 കിലോ ലഗേജ് കൂടിയപ്പോള്‍ അതിന്റെ അധിക തുകയും അദ്ദേഹം നല്‍കി. സഹായിച്ച എല്ലാവരോടും പൊരുത്തപ്പെടാനും പ്രാര്‍ഥിക്കാനും പറഞ്ഞ് 50 വര്‍ഷം ജീവിച്ച ഈ നാടിനോട് യാത്ര പറഞ്ഞു കഴിഞ്ഞ ദിവസത്തെ ഫ്‌ളൈ നാസ് വിമാനത്തില്‍ മുംബൈയിലേക്ക് തിരിച്ചു. വീല്‍ചെയര്‍ ടിക്കറ്റില്‍ ചേര്‍ത്തിരുന്നു. മെഡിക്കല്‍ അനുമതി ലഭിക്കാന്‍ ശിഫ അല്‍ ജസീറ ക്ലിനിക്കിലെ ഡോക്ടര്‍ രാജ് ആവശ്യമായ സഹായം ചെയ്തു. കൂടെ യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ഹൗസ് ഡ്രൈവറെയും ലഭിച്ചു. സ്വീകരിക്കാന്‍ സഹോദരിയുടെ മക്കളുണ്ടാകുമെന്നവര്‍ ഉറപ്പ് നല്‍കി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ മുഹമ്മദ് നസീം, ആഫിയ, ശറഫുദ്ദീന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ നേവല്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Batha Riyadh
    Latest News
    ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    27/07/2025
    കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    27/07/2025
    തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    27/07/2025
    സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    27/07/2025
    വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version