അസീർ : സ്പോൺസറുടെ കീഴിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ സ്വദേശി അബ്ദുൽഹകീമിന് സ്പോൺസർഇഖാമ പുതുക്കി നൽകാത്തതിനെ തുടർന്ന് സുഖമില്ലാതെ അത്യാസന്ന നിലയിലായിരുന്ന മാതാവിനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ലീവ് ആവശ്യപ്പെട്ടപ്പോൾ ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ഇഖാമ പുതുക്കാനാവശ്യമായ കാശ് ആവശ്യപ്പെടുകയും കാശ് നൽകുകയും ചെയ്തു .
ശേഷം ആറു മാസത്തിലധികമായി സ്പോൺസർ ഫോണെടുക്കുകയോ വാട്ട്സപ്പിൽ ബന്ദപ്പെട്ടപ്പോൾമറുപടി നൽകുകയോ ചെയ്യാതെ മാസങ്ങളായി ബുദ്ധിമുട്ടിലായ അബ്ദുൽ ഹകീം പലരെയും ബന്ധപ്പെട്ടപ്പോൾ ഓഫീസ് ചാർജിനത്തിൽ വലിയ സംഖ്യ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് IMCC സഊദി നാഷണൽ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ സൈനുദ്ദീൻ അമാനി യെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അമാനി ലേബർ ഓഫീസിലും നാടുകടത്തൽ കേന്ദ്രത്തിലും ചെന്ന് ഒരു റിയാൽ പോലും വാങ്ങാതെ എക്സിറ്റ് വാങ്ങി നൽകുകയും ചെയ്തു.
അബ്ദൽഹകീമിന് നൽകിയ യാത്രയയപ്പിൽ അബ്ദു റഹ്മാൻ ക്ലാരി പുത്തൂർ, നിസാർ കരുനാഗപ്പള്ളി, അബ്ദുറഹിമാൻഒഴുകൂർ , ഇസ്മാഈൽ മൈനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.