കാസർകോട്: വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17-കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. കാസർക്കോട് ജില്ലയിലെ ചിറ്റാരിക്കാലിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. ശേഷം മെഡിക്കൽ കോളേജ് അധികൃതർ ചിറ്റാരിക്കൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ് ഇരുവരും. പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്തതിന് പിന്നാലെയാണ് 17-കാരനെതിരെ പോക്സോ ചമുത്തി കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group