ബംഗളുരു – കോണ്‍്ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാറിലെ നേതൃമാറ്റ തര്‍ക്കത്തില്‍ പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെ പി സി സി അധ്യക്ഷന്‍ കൂടിയായ ഡി.കെ ശിവകുമാര്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വിഷയത്തില്‍ പരസ്യ പ്രതികരണം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിലെ നേതൃമാറ്റത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടായത്. ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടര്‍ന്നാല്‍ പാര്‍ട്ടിക്കും, സര്‍ക്കാറിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ ഘട്ടത്തില്‍ അധികാര മാറ്റ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താല്‍ക്കാലിക ആശ്വാസമാണ് .