ആലപ്പുഴ : ജൂലൈ രണ്ടിന് ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധ പ്രകടനവും കളക്ട്രേറ്റ് പടിക്കൽ ധർണ്ണയും നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന്ജില്ലയിലെ ഹോട്ടലുകളും ഭക്ഷ്യാൽപ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും അടക്കും. അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് തടയാൻ സംസ്ഥാന സർക്കാർ പൊതു വിപണിയിൽ ഇടപെടുക, പക്ഷിപ്പനിയുടെ പേരിൽ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ ചിക്കൻ നിരോധനം പിൻവലിക്കുക, അന്താരാഷ്ട്ര നിലവാരമുള്ള ഫ്രോസൺചിക്കനുകൾ ഉപയോഗിക്കുവാൻ എങ്കിലും അനുമതി നൽകുക, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കുക, പഞ്ചായത്ത് മുൻസിപ്പൽ ലൈസൻസുകൾ പുതുക്കി നൽകുക. ജി.എസ്.ടിയുടെ പേരിൽ ഹോട്ടലുകളിലും വീടുകളിലും അനാവശ്യമായി നടത്തുന്ന ഉദ്യോഗസഥപീഢനം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ്
പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടിന് രാവിലെ 10 മണിക്ക് ആലപ്പുഴ ടൗൺ ഹാളിന് സമീപത്തുനിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കളക്ട്രേറ്റിനു മുന്നിൽ എത്തിച്ചേരുമ്പോൾ പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് മനാഫ് എസ് കുബാബ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സംസ്ഥാന നേതാക്കൾ യോഗത്തിൽ സംബന്ധിക്കും. പതസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് മനാഫ് എസ് കുബാബ സെക്രട്ടറി നാസർ പി താജ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group