ജിദ്ദ – രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന, വിമാനങ്ങളുടെ ശവപ്പറമ്പിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യത്യസ്ത വലിപ്പങ്ങളിലും ഇനങ്ങളിലും പെട്ട നിരവധി വിമാനങ്ങളാണ് ദീര്‍ഘകാലമായി വെയിലേല്‍ക്കുന്ന നിലക്ക് തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്.
കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ വിമാനങ്ങളും തകരാറുകളുള്ള വിമാനങ്ങളുമാണ് കൂട്ടത്തോടെ ഉപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ ബഹുഭൂരിഭാഗവും സൗദി വിമാനങ്ങളാണ്. ജംബോ വിമാനങ്ങള്‍ മുതല്‍ കുഞ്ഞന്‍ വിമാനങ്ങള്‍ വരെ കൂട്ടത്തിലുണ്ട്.
ഇത്രയും വിമാനങ്ങള്‍ ഉപേക്ഷിച്ചത് സുരക്ഷക്ക് സൗദി അറേബ്യ നല്‍കുന്ന അതീവ ശ്രദ്ധക്കുള്ള തെളിവാണ് വ്യക്തമാക്കുന്നതെന്നും വിമാനങ്ങളിലെ സുരക്ഷാ നിലവാരം കുറയുന്ന ഉടന്‍ അവ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്നും വീഡിയോ ചിത്രീകരിച്ചയാള്‍ പറഞ്ഞു.