തിരുവനന്തപുരം : കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദപാത്തിയുടെയും ഗുജാറത്തിനു മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതിനാൽ ഇന്നു മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാവകുപ്പ്.
ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല. എറണാകുളം മുതൽ കാസർഗോഡുവരെയുള്ള ഒന്പതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സബന്ധനത്തിനുള്ള വിലക്കും തുടരും. ജുലൈ രണ്ടാമത്തെ ആഴ്ചമുതൽ മഴ വീണ്ടും സജീവമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.