ദുബായ്: ദുബായിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപവത്കരിച്ചു. ഫൗണ്ടേഷൻ ചെയർമാനായി നദീർ കാപ്പാട്, കൺവീനറായി പ്രദീപ് കോശി, ഖജാൻജിയായി ജിജു കാർത്തികപ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന പദ്ധതികൾ ആരംഭിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്നതാണ് ഫൗണ്ടേഷന്റെ ദൗത്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
കമ്മിറ്റിയുടെ പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി കേരളത്തിലെ നാലുജില്ലകളിൽ സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടില്ലാത്തവർക്ക് വീടുവെച്ച് നൽകാൻ തീരുമാനിച്ചു. ആദ്യവീട് ഉമ്മൻചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളിയിൽ നൽകും. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വീടുകൾ ഉടൻ നിർമിച്ചുനൽകും. കൊല്ലം ജില്ലയിൽ നൽകുന്ന വീടിനുള്ള അഞ്ച് സെന്റ് സ്ഥലം യു.എ.ഇ.യിലെ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ ജേക്കബ് പത്തനാപുരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളിലും പാവപ്പെട്ടവർക്ക് ജനകീയനേതാവിന്റെ പേരിൽ വീട് നൽകുമെന്നും ദുബായ് കരാമയിൽചേർന്ന യോഗത്തിൽ പ്രവർത്തകരായ ആരിഫ് ഒറവിൽ, ഹൈദർ തട്ടത്താഴത്ത്, പോൾ ജോർജ്, സുജിത് മുഹമ്മദ്, നാദിഷാ അലി അക്ബർ, സാദിഖ് അലി, ശംസുദ്ധീൻ വടക്കേക്കാട്, ലത്തീഫ് എം.എൻ തുടങ്ങിയവർ അറിയിച്ചു.
യോഗത്തിൽ ജെബിൻ ഇബ്രാഹിം, ഫൈസൽ കണ്ണോത്ത്, ഷാജി ശംസുദ്ധീൻ, നാസർ നാലകത്ത്, സജീർ ഏഷ്യാഡ്, ലിജു കുരിക്കാട്ടിൽ, നൗഷാദ്, ജിജു കാർത്തികപ്പള്ളി, ബിബിൻ ജേക്കബ് എന്നിവർ സംസാരിച്ചു.