- എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ സർക്കാർ ഹൈസ്‌കൂളുകൾ ഹയർ സെക്കൻഡറി സ്‌കൂളുകളായി ഉയർത്തുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് ന്യൂനപക്ഷ ക്ഷേമ, കായിക, ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ജില്ലയിൽ 20,000ത്തോളം സീറ്റുകൾ ബാക്കിയുണ്ടെന്നും ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്‌കൂളുകളിൽ അപേക്ഷിച്ചിട്ടുണ്ടെന്നും അതാണ് പെരുപ്പിച്ചു കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാൽ ഒരു കുട്ടിക്കും പുറത്തുനിൽക്കേണ്ടി വരില്ല. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ സർക്കാർ ഹൈസ്‌കൂളുകൾ ഹയർ സെക്കൻഡറി സ്‌കൂളുകളായി ഉയർത്തും. എല്ലാ കുട്ടികൾക്കും സീറ്റുകൾ സർക്കാർ ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സംബന്ധിച്ച മാധ്യമ വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.